കോഴിക്കോട്: ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന സമസ്ത മുശാവറ അംഗം ഉമർ െെഫസി മുക്കത്തിന്റെ വിവാദപ്രസ്താവന തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഓരോ തിരഞ്ഞെടുപ്പിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് അതത് പാർട്ടിനേതൃത്വങ്ങളാണ് തീരുമാനിക്കേണ്ടത്. അതിന്റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ മതത്തിന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കാമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

To advertise here,

അനവസരത്തിൽ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. ഉത്തരവാദപ്പെട്ടവർ അത്തരം കാര്യങ്ങളിൽനിന്ന്‌ പിന്തിരിയണം. വ്യക്തിത്വഹത്യകളിൽനിന്നും വിദ്വേഷപ്രചാരണങ്ങളിൽനിന്നും എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർദേശങ്ങളും ഉപദേശങ്ങളും വിമർശനങ്ങളും ലീഗിനുനേരേ മാത്രമാക്കുന്നത് രാഷ്ട്രീയതിമിരമാണെന്ന് സമസ്ത നേതാവ് നാസർ െെഫസി കൂടത്തായിയും വിമർശിച്ചു. ലീഗിനെ ഉപദേശിക്കൽ ചേർന്നുനിൽക്കുമ്പോഴായിരിക്കണമെന്നും അല്ലെങ്കിൽ ഉപദേശം എല്ലാ പാർട്ടികളോടും ഒരുപോലെവേണമെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു.