കുറ്റ്യാടി: കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരുതോങ്കര കക്കുടാരത്തിൽ നെല്ലിപറമ്പത്ത് ഷിംജിത്തിന്റെ മകൻ പൃഥ്വിജിത്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-ഓടെ ഓത്തിയോട്ട് സിറാജുൽ ഹുദാ കോംപ്ലക്സിന് സമീപമായിരുന്നു അപകടം.
പൃഥ്വിജിത്ത് കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപ്പാലം ഭാഗത്തേക്ക് ബുള്ളറ്റിൽ സഞ്ചരിക്കവേ, ഇടതുഭാഗത്തെ ഓത്തിയോട്ട് സിറാജുൽഹുദാ കോംപ്ലക്സ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പൃഥ്വിജിത്തിനെ ഉടനടി കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, അപകടം നടന്ന സിറാജുൽ ഹുദാ കോംപ്ലക്സിന് സമീപമുള്ള പ്രദേശം സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Content Highlights: A 22-year-old youth named Prithvijith died in a bike collision., The accident occurred on the Kuttiady-Thottilpalam road near Othiyott., Locals demand urgent safety measures due to frequent accidents at the spot.
Published: 12 Sept 2026, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented