ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത സുപ്രീംകോടതിയെ സമീപിച്ചു. വഖഫ് ഭൂമിയുടെ സ്വഭാവം മാറ്റില്ലെന്ന ഉറപ്പ് സര്‍ക്കാരുകള്‍ ലംഘിക്കുകയാണെന്ന് സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ സമസ്ത ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ വഖഫ് ഭൂമികളിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ തകര്‍ത്തെന്നും അപേക്ഷയില്‍ സമസ്ത ചൂണ്ടിക്കാട്ടുന്നു.

To advertise here,

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികള്‍ വാദംകേട്ട് സുപ്രീംകോടതി വിധിപറയാനായി മാറ്റിയിരുന്നു. മേയ് 22-നാണ് ഹര്‍ജികള്‍ വിധിപറയാനായി മാറ്റിയത്. എന്നാല്‍ വിധി ഇതുവരെയും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചിട്ടില്ല. ഇതിനിടയില്‍ വിവിധ സ്ഥലങ്ങളില്‍ വഖഫ് ഭൂമിയിലെ കെട്ടിടങ്ങള്‍ തകര്‍ക്കുകയും വഖഫ് ഭൂമിയുടെ സ്വഭാവം മാറ്റുന്നതിനുള്ള ശ്രമം നടക്കുകയും ചെയ്യുന്നുണ്ടെന്നാണ് സമസ്തയ്ക്കുവേണ്ടി അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി പി.എസ്. ഫയല്‍ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.