കോഴിക്കോട്: സമസ്തയുടെ നൂറാം വാർഷിക പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്ന കാര്യം താൻ സംസാരിച്ചെന്ന ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദീഖിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

To advertise here,

“പ്രധാനമന്ത്രിയോട് എന്താണ് പറയാനുള്ളത് എന്ന് അദ്ദേഹം ചോദിച്ചപ്പോൾ രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ ആശങ്കയിലാണെന്നും അതു പരിഹരിക്കാൻ നടപടിവേണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയെ കാണാൻ അവസരമൊരുക്കാമെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ സമസ്ത നൂറാം വാർഷികവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അതിനുശേഷം ആലോചിക്കാമെന്നുമാണ് മറുപടിനൽകിയത്” -ജിഫ്രി തങ്ങൾ പറഞ്ഞു.