
മംഗളൂരു: സാധാരണക്കാരിലേക്ക് മതത്തിന്റ മൂല്യങ്ങളറിയിച്ചതും അവരെ സംസ്‌കരിച്ചെടുത്തതും സമസ്ത പണ്ഡിതന്മാരാണെന്ന് കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിച്ച സമസ്ത ശതാബ്ദി സന്ദേശയാത്രയുടെ സമാപനം മംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ഡിതന്മാരുടെ കൂട്ടായ്മായാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കേരളത്തിൽ മാത്രമല്ല കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ലോകത്തെ എല്ലായിടത്തും സമസ്തയുടെ സ്വാധീനം കാണാം. കർണാടകയിൽ സമസ്തയ്ക്ക് കരുത്തുണ്ട്. ഇത്തരം സമ്മേളനങ്ങളിലൂടെ അത് കൂടുതൽ തിളങ്ങും.
മനുഷ്യബന്ധങ്ങൾക്ക് മൂല്യം കൽപ്പിച്ചാണ് ജിഫ്രി തങ്ങളുടെ സന്ദേശം പ്രയാണം അവസാനിക്കുന്നത്. അത് ഈ രാജ്യത്ത് വലിയ മാറ്റങ്ങളും ചിന്തകൾക്കും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടയാർ കണ്ണൂരിൽ നടന്ന സമാപന സമ്മേളനത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുൾ ഖാദർ ഖാസിമി അധ്യക്ഷത വഹിച്ചു. കെ.എസ്. അലി തങ്ങൾ കുമ്പോൽ ജാഥാനായകൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സ്ഥാനവസ്ത്രവും തലപ്പാവുമണിയിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖാ അഹമ്മദ് മൗലവി, ഉസ്മാൻ ഫൈസി, എം.ടി. അബ്ദുല്ല മുസ്ലിയാർ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ. ഉമർ ഫൈസി, അബ്ദുൾ സലാം ബാഖവി, അബ്ദുൽ ഹമീദ് ഫൈസി, സത്താർ പന്തല്ലൂർ, സ്വലാഹുദ്ദീൻ ഫൈസി, അബ്ദുള്ള ഫൈസി, ഇനായത് അലി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Samastha`s Centenary Message Journey concludes in Mangaluru, emphasizing religious values and the organization`s wide influence. Karnataka Speaker U.T. Khadar inaugurated the event.
Published: 29 Dec 2025, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented