കോഴിക്കോട്: സമസ്ത നൂറാം വാര്‍ഷികം ആഘോഷിക്കുന്ന കാന്തപുരം വിഭാഗത്തെ വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. 'ഹോട്ടലില്‍ കയറിയാല്‍, 'ഞാന്‍ കൊടുക്കും പൈസ' എന്ന് പലരും പറയാറുണ്ട്. അതുപോലെയാണ് സമസ്തയുടെ നൂറാം വാര്‍ഷികം 'ഞങ്ങള്‍ ആഘോഷിക്കും ഞങ്ങള്‍ ആഘോഷിക്കും' എന്ന് എല്ലാവരും പറയുന്നത്. എല്ലാവര്‍ക്കും ഈ സംഘടനയുടെ നൂറാം വാര്‍ഷികം ആഘോഷിക്കണം. അത്രത്തോളം മഹത്വം ഈ സംഘടനയ്ക്ക് ഉണ്ട്,' ജിഫ്രി തങ്ങള്‍ പറഞ്ഞു. 

To advertise here,

'അത്തരക്കാരോടൊക്കെ പറയാനുള്ളത്, സമസ്ത കേരള ജമീയത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടവര്‍ ആഘോഷിക്കുമ്പോള്‍ നിങ്ങളുടെ ഭാഗത്തുനിന്നൊക്കെയുള്ള എല്ലാ സഹായസഹകരണങ്ങളും ഉണ്ടാവണം എന്നാണ്. ചരിത്രസംഭവം ആക്കുന്നതില്‍ പങ്കുവഹിക്കണം. സമസ്തയോടുള്ള ആദരവും ബഹുമാനവുമാണ് ഇതില്‍കൂടി പ്രകടമാകുന്നത്,' തങ്ങള്‍ പറഞ്ഞു.  

മുജാഹിദീനും ജമാ അത്തെ ഇസ്ലാമിയും ആഘോഷവുമായി വരുമോ എന്ന് പരിഹസിച്ച ജിഫ്രി തങ്ങള്‍, യഥാര്‍ത്ഥ ആഘോഷം തങ്ങളുടേതാണെന്നും പറഞ്ഞു. സമസ്ത സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.