
തിരുവനന്തപുരം: വർഗീയധ്രുവീകരണത്തിന് വഴിവെക്കുന്ന പരാമർശംനടത്തിയ മന്ത്രി സജി ചെറിയാനെ പിന്തുണയ്ക്കാതെ സിപിഎം. ഇടതുമുന്നണിയെ ബാധിക്കുന്ന പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വികാരം സിപിഎമ്മിനുള്ളിൽ ശക്തമാണ്. എന്നാൽ, പറഞ്ഞവാക്കിൽ ഉറച്ചുനിൽക്കുകയും അതിന് വ്യാഖ്യാനംനൽകുകയുമാണ് സജി ചെയ്തത്.
അതേസമയം, പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞ് വാർത്തകൾക്ക് വഴികൊടുക്കാതെ, അദ്ദേഹംതന്നെ തിരുത്തി പരിഹാരംകാണട്ടെ എന്ന നിലപാടിലാണ് സിപിഎം നേതാക്കൾ. വർഗീയപരാമർശം ആരുനടത്തിയാലും അതിനോട് യോജിപ്പില്ലെന്ന് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. അത് സജി ചെറിയാനുള്ള പരസ്യസൂചനയാണെന്ന് നേതാക്കൾ പറയുന്നു.
ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി യുഡിഎഫിനെതിരേ പ്രചാരണം ശക്തമാക്കുന്നതിനിടിയിലാണ് സജി ചെറിയാന്റെ വർഗീയപരാമർശം ഉണ്ടാകുന്നത്. ഇത് ഇടതുമുന്നണിയുടെ പ്രചാരണത്തെ ദുർബലമാക്കി. എൻഎസ്എസും എസ്എൻഡിപി യോഗവും കോൺഗ്രസിനും പ്രതിപക്ഷനേതാവിനും എതിരെ പരസ്യനിലപാടെടുത്തിരിക്കുകയാണ്. അതിന്റെ നേട്ടം എൽഡിഎഫിന് ലഭിക്കേണ്ടതായിരുന്നു. ഈ സാധ്യതയും സജി ചെറിയാന്റെ പരാമർശത്തിലൂടെ ഇല്ലാതായെന്നാണ് സിപിഎം നേതാക്കൾ വിലയിരുത്തുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംകൂടിയായ സജി ചെറിയാനോട് തിരുത്തൽവേണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായി വിവരമില്ല. അതിനുശേഷം, സെക്രട്ടേറിയറ്റ് യോഗംചേരാത്തതിനാൽ ഇക്കാര്യം ചർച്ചചെയ്തിട്ടുമില്ല.
സജി ചെറിയാന്റെ പരാമർശം ആയുധമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രചാരണം. നയപ്രഖ്യാപനത്തെക്കുറിച്ചുള്ള പ്രതിപക്ഷനേതാവിന്റെ വാർത്താസമ്മേളത്തിൽപ്പോലും ഇത് ഉന്നയിച്ചിരുന്നു. നേതാക്കൾ തള്ളിപ്പറയാൻ മടിക്കുന്നത് മുഖ്യമന്ത്രി എന്ത് നിലപാടാണ് എടുക്കുകയെന്ന ആശയക്കുഴപ്പത്താലാണ്.
ജമാഅത്തെ ഇസ്‌ലാമി വേദിയിൽ എംഎൽഎമാർ
ജമാഅത്തെ ഇ്‌ലാമിയെയും അവരുടെ രാഷ്ട്രീയപ്പാർട്ടിയായ വെൽഫയർ പാർട്ടിയെയും കടന്നാക്രമച്ച് സിപിഎം പ്രചാരണം ശക്തമാക്കുന്നതിനിടയിൽ പാർട്ടിയെ വെട്ടിലാക്കി എംഎൽഎമാർ. ആലപ്പുഴയിൽ സിപിഎം എൽഎൽഎ ദലീമാ ജോജോയും താനൂരിൽ മന്ത്രി വി. അബ്ദുറഹ്‌മാനും ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കൾക്കൊപ്പം അവരുടെ പരിപാടിയിൽ പങ്കെടുത്തു. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ എം.വി. ഗോവിന്ദൻ തയ്യാറായില്ല.
Content Highlights: CPM distances from Minister Saji Cheriyan`s controversial remarks. Learn about the potential impact on the Left Front`s campaign and political fallout.
Published: 21 Jan 2026, 06:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented