കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന വേദിയില്‍ സിനിമാതാരം അലന്‍സിയര്‍ നടത്തിയത് തരംതാണ പ്രസ്താവനയെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍. കലാകാരന്മാരെ അംഗീകരിച്ചത് സംസ്ഥാനമാണ്, സംസ്ഥാനത്തെ ജനങ്ങളാണ്. അതില്‍ നല്‍കുന്ന പുരസ്‌കാരത്തെയും പുരസ്‌കാരത്തുകയെയും അപമാനിച്ചത് തെറ്റാണെന്നും സജി ചെറിയാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സ്ത്രീകളെ പൊതുവേദിയില്‍വെച്ച് അപമാനിക്കുന്നതിനെതിരേ ശക്തമായ നടപടിയുണ്ടാകും. ഏറ്റവും പരമോന്നതമായ ചലച്ചിത്ര അവാര്‍ഡ് നല്‍കുന്ന സംസ്ഥാനമാണ് കേരളം. അത് ഏറ്റവും സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് അതിന്റെ മാന്യത. വര്‍ഷങ്ങള്‍ക്കു മുന്നേ ഡിസൈന്‍ ചെയ്ത മെമന്റോയാണ് ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്. ഇന്നുവരെ അതേപ്പറ്റി ആരും ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
അവാര്‍ഡ് തുകയായ 25,000 രൂപയ്ക്ക്, തുക എന്നതില്‍ക്കവിഞ്ഞ ഒരു മഹത്വമുണ്ട്. അത് ഈ നാടും ജനങ്ങളും നല്‍കുന്ന അംഗീകാരമാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: saji cheriyan against alencier lopez, film award controversy
Published: 17 Sept 2023, 07:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented