കൊടുവള്ളി: പഠനത്തിൽ പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്കും മലയാളം വായിക്കാനും എഴുതാനും പ്രയാസം നേരിടുന്ന കുട്ടികൾക്കും കൈത്താങ്ങായി ‘സാധ്യം, പഠനം ലളിതം’ പരിശീലനപദ്ധതിക്ക് തുടക്കമായി. കരീറ്റിപ്പറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലീപ് വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി രണ്ടരമാസം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന ഭാഷാശേഷികൾ വികസിപ്പിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഠനത്തിൽ നേരിടുന്ന പ്രയാസങ്ങൾ കണ്ടെത്തി കുട്ടികൾക്ക് ആവശ്യമായ പ്രത്യേക പരിശീലനം നൽകും.

To advertise here,

കൊടുവള്ളി ഹൃദയാർദ്രം ചെയർമാൻ ഡോ. നിയാസ് പരിശീലനപരിപാടി ഉദ്ഘാടനംചെയ്തു. ലീപ് ജനറൽ കൺവീനർ റാഷിദ് കെ.വി.ആർ. അധ്യക്ഷനായി. ലീപ് ട്രഷറർ വി.കെ. റഷീദ്, അക്കാദമിക് കൗൺസിൽ ചെയർമാൻ അബ്ദു മാനിപുരം, ഡോ. ലത്തീഫ് മുട്ടാഞ്ചേരി, സി. നാസർ, യു.വി. ഷാഹിദ്, പ്രൊജക്ട് കോഡിനേറ്റർ നിസാം, പി.സി. ജാഫർ എന്നിവർ സംസാരിച്ചു.