കരിവെള്ളൂർ:  നിർമാണം നടക്കുന്ന ദേശീയ പാതയിലെ പാലങ്ങൾക്കിടയിലൂടെ ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. പുണെയിൽ നിന്ന് മലപ്പുറത്തേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത് കരിവെള്ളൂർ പാലത്തരയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം ലോറിയിൽ രണ്ട് ഡ്രൈവർമാരുണ്ടായിരുന്നുവെങ്കിലും കാര്യമായ പരിക്കില്ല.

To advertise here,

പാലത്തര പുഴയ്ക്ക് നിലവിലുള്ള പാലത്തിൻ്റെ ഇരുഭാഗത്തും രണ്ട് പുതിയ പാലങ്ങൾ നിർമിക്കുന്നുണ്ട്. പഴയ പാലത്തിനും കിഴക്കുഭാഗത്തെ പാലത്തിനും ഇടയിലുള്ള ഭാഗത്തുകൂടിയാണ് ലോറി താഴേക്ക് പോയത്. ഈ ഭാഗത്ത് സിമൻ്റ്കട്ടയുടെ തടസം ഉണ്ടായിരുന്നുവെങ്കിലും അത് തട്ടിമാറ്റിയ നിലയിലാണ്