
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട യഥാർഥവസ്തുതകളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആന്റോ ആന്റണി എംപി. സോണിയാഗാന്ധിയ്ക്കും മറ്റും ഒപ്പം 2013-14 കാലഘട്ടത്തിലുള്ള ചിത്രമാണ് തന്റെ പേരിൽ പ്രചരിക്കുന്നത്. പ്രയാർ ഗോപാലകൃഷ്ണനാണ് അന്നത്തെ ദേവസ്വംബോർഡ് പ്രസിഡന്റ്. ഞാനും ആ ഫോട്ടോയിൽനിന്നു. ആരാണ് കൂടെ ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നു.
ശബരിമല അന്വേഷണവുമായി ബന്ധപ്പെട്ടുള്ള തിരിച്ചടിയിൽനിന്ന് രക്ഷപ്പെടാൻ സൃഷ്ടിക്കുന്ന കഥകളാണിത്. പൊതുപ്രവർത്തകർക്കൊപ്പം നിരവധിയാളുകൾ ഫോട്ടോയെടുക്കാൻ വരും. അടിസ്ഥാനരഹിതമായ കാര്യങ്ങൾ കാണിച്ച് ശ്രദ്ധതിരിക്കാതെ യഥാർഥ പ്രതികളിലേക്ക് അന്വേഷണം എത്തണം. എന്നാൽ അന്വേഷണം തടസ്സപ്പെടുത്തുന്നതിനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് പൊതുസമൂഹത്തിന് ബോധ്യമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sabarimala Gold Heist Controversy: MP Anto Antony Denies Involvement, Cites Misleading Photograph
Published: 03 Jan 2026, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented