
ശബരിമല, ഉണ്ണികൃഷ്ണൻ പോറ്റി | Photo: Mathrubhumi
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പാളികളിലെ സ്വർണം തട്ടിയെടുക്കാൻ ആസൂത്രിത ശ്രമം നടന്നതായും രണ്ടു മുതൽ പത്ത് വരെ പ്രതികൾക്ക് അന്യായമായ ലാഭമുണ്ടാക്കാൻ പോറ്റി ഇടപ്പെട്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. പോറ്റിയെ കരുവാക്കി സ്വർണം തട്ടിയെടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുരാരിബാബു, സുധീഷ് കുമാർ അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികൾക്ക് പോറ്റി ഒത്താശ ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
"ഞാൻ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് സന്നിധാനത്ത് വന്നപ്പോൾ മുതൽ ഈ സ്വർണ്ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങി, അതിൽ ഉദ്യോഗസ്ഥർ അടക്കം വലിയ ഗൂഢാലോചനയിൽ പങ്കെടുത്തു" എന്നാണ് പോറ്റിയുടെ മൊഴി നൽകിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് അന്യായമായ നഷ്ടവും തങ്ങൾക്ക് അന്യായ ലാഭവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയും കരുതലോടെയുമാണ് ഈ വിശ്വാസവഞ്ചന നടത്തിയത്. സ്വർണം തട്ടിയെടുത്ത് ലാഭം നേടിക്കൊടുക്കാൻ വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചത് എന്ന ഗുരുതരമായ ആരോപണം റിമാൻഡ് റിപ്പോർട്ടിലുണ്ട്.
സ്പോൺസർമാരെ കണ്ടെത്താൻ ശേഷിയുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ ലഭിച്ചപ്പോൾ, പ്രതിചേർക്കപ്പെട്ട മുരാരിബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഉള്ളിൽ തോന്നിയ കുശാഗ്ര ബുദ്ധിയാണോ ഈ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
Content Highlights: Sabarimala gold heist case remand report reveals sponsor Unnikrishnan Potty`s involvement to facilitate unjust gains for accused officials. Planned effort to steal gold.
Published: 17 Oct 2025, 01:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented