ആലത്തൂര്‍: രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനദിവസം വിഐപി ദര്‍ശനത്തെ വിമര്‍ശിച്ച് വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ട നിയുക്ത ആലത്തൂര്‍ ഡിവൈഎസ്പിയോട് വിശദീകരണം തേടി പാലക്കാട് എസ്പി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടായേക്കും. ഷൊര്‍ണൂരില്‍നിന്ന് ആലത്തൂരിലേക്ക് സ്ഥലംമാറ്റം കിട്ടിയ ഡിവൈഎസ്പി ആര്‍. മനോജ് കുമാറാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ പേരില്‍ പുലിവാലുപിടിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് സംബന്ധിച്ച് വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
വ്യക്തിക്കായി ആരെയും തടയരുത്, ആര്‍ക്കും വിഐപി പരിഗണന നല്‍കരുത്, വാഹനത്തില്‍ മല കയറ്റരുത് തുടങ്ങിയ കോടതിവിധികള്‍ കാറ്റില്‍പ്പറത്തി എന്നുതുടങ്ങുന്ന സ്റ്റാറ്റസ് വിവാദത്തിന് വഴിമരുന്നിട്ടതോടെ ഡിലീറ്റ് ചെയ്‌തെങ്കിലും സാമൂഹികമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു.
പള്ളിക്കെട്ട് നേരിട്ട് മേല്‍ശാന്തി ഏറ്റുവാങ്ങി തിരുനടയ്ക്കകത്ത് വെച്ചു, യൂണിഫോമിട്ട സെക്യൂരിറ്റി പതിനെട്ടാംപടി ചവിട്ടി, പലവിധ ആചാരലംഘനങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റും ഉദ്യോഗസ്ഥരും നടത്തിയിട്ടും സംഘികളും കോണ്‍ഗ്രസും നാമജപയാത്ര നടത്തിയില്ല, മാപ്രകള്‍ ചിലച്ചില്ല. ഇത് പിണറായി വിജയനോ മന്ത്രിമാരോ ആയിരുന്നെങ്കില്‍ എന്താകും പുകില്. അപ്പോള്‍ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ല, രാഷ്ട്രീയമാണ് എന്നാണ് സ്റ്റാറ്റസ് അവസാനിക്കുന്നത്.
അതേസമയം വാട്ട്‌സ്ആപ്പില്‍ ലഭിച്ച സന്ദേശം അബദ്ധത്തില്‍ സ്റ്റാറ്റസ് ആയതാണെന്നാണ് ഡിവൈഎസ്പി ആര്‍. മനോജ്കുമാര്‍ പറയുന്നത്. ഇതുകണ്ട സഹപ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍തന്നെ നീക്കം ചെയ്തു. ഇതിനകം ചിലര്‍ സ്‌ക്രീന്‍ഷോട്ടെടുത്ത് പ്രചരിപ്പിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹം വ്യക്തമാക്കി.
Published: 23 Oct 2025, 11:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented