തിരുവനന്തപുരം: റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും, കെ.എസ്.ഐ.ഡി.സിയും കേരളത്തിലുടനീളം  സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ധാരണാപത്രത്തിൽ ഏർപ്പെട്ടു. ഈ പ്ലാന്റുകളിൽ 33 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. 

To advertise here,

ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ റിലയൻസ് ജിയോയുടെ കേരള മേധാവി കെ സി നരേന്ദ്രനും കെ.എസ്ഐ.ഡി.സി എംഡി. ജി രാജമാണിക്യവും മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി മന്ത്രി എം എം മണി, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എലങ്കോവൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

റിലയൻസ് ജിയോ-കെ.എസ്ഐ.ഡി.സി
റിലയൻസ് ജിയോയുടെ കേരള മേധാവി കെ സി നരേന്ദ്രൻ,  കെ.എസ്ഐ.ഡി.സി എംഡി. ജി രാജമാണിക്യം,  മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി മന്ത്രി എം എം മണി, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എലങ്കോവൻ എന്നിവർ ധാരണാപത്രം ഒപ്പുവെച്ച ശേഷം 

ധാരണാപത്രം പ്രകാരം ജിയോ 33മെഗാവാട്ട് സൗരാർജ്ജം ഉത്പാദിപ്പിക്കുന്നതിനായി കേരളത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനായി 300 കോടി രൂപ നിക്ഷേപിക്കും. ഈ വർഷം ജനുവരിയിൽ കൊച്ചിയിൽ നടന്ന അസെൻഡ് കേരളം 2020 ആഗോള നിക്ഷേപകരുടെ യോഗത്തിലാണ് ഈ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.