തിരുവനന്തപുരം: ഓണത്തിന് ബെവ്റജസ് കോര്‍പ്പറേഷനില്‍ റെക്കോഡ് മദ്യവില്‍പ്പന. സീസണിലെ 10 ദിവസങ്ങളില്‍ ഷോപ്പുകളിലൂടെയും വെയര്‍ഹൗസുകളിലൂടെയുമായി മൊത്തം 826 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 50 കോടി അധികം. കഴിഞ്ഞ ഓണക്കാലത്ത് 776 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ഈ ഉത്രാടദിനത്തില്‍ മാത്രം 137 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞവര്‍ഷം ഇത് 126 കോടി.

To advertise here,

ഉത്രാടദിനത്തില്‍ ഒരു കോടിയിലധികം വരുമാനം നേടിയ ആറ് ഔട്ട്ലെറ്റുകളില്‍ മൂന്നും കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്, 1.46 കോടി. കാവനാട് (ആശ്രാമം) ഔട്ട്ലെറ്റില്‍ 1.24 കോടിയുടെ വില്‍പ്പന. മലപ്പുറം എടപ്പാള്‍ കുറ്റിപ്പാല ഔട്ട്ലെറ്റില്‍ 1.11 കോടിയുടെയും തൃശ്ശൂര്‍ ചാലക്കുടി ഔട്ട്ലെറ്റില്‍ 1.07 കോടിയുടെയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ 1.03 കോടിയുടെയും കൊല്ലം കുണ്ടറയില്‍ ഒരു കോടിയുടെയും മദ്യം വിറ്റുപോയി. തിരുവോണദിനത്തില്‍ ബെവ്കോ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.