മാസം രണ്ടരലക്ഷം കെയ്സ് വരെ വിറ്റിരുന്ന ജവാൻ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

തിരുവനന്തപുരം: ബെവറജസ് മദ്യക്കച്ചവടം പരിഷ്‌കരിച്ചപ്പോൾ സർക്കാർമദ്യമായ ജവാനെ കടത്തിവെട്ടി സ്വകാര്യകമ്പനിക്ക് കുത്തകനേട്ടം. റം വിഭാഗത്തിൽ മാസം രണ്ടരലക്ഷം കെയ്സ് വരെ വിറ്റിരുന്ന ജവാൻ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സംസ്ഥാനത്തിന് പുറത്തെ മദ്യകമ്പനിക്കാണ് നേട്ടംലഭിച്ചത്. നാലുവർഷത്തിനിടെ ആകെ മദ്യക്കച്ചവടത്തിന്റെ 50 ശതമാനവും ഒരുകമ്പനി െെകയടക്കുകയുംചെയ്തു.
മാസം 18 ലക്ഷം കെയ്സ് മദ്യം വിൽക്കപ്പെടുമ്പോൾ അതിൽ ഒൻപതുലക്ഷവും ഒരു കമ്പനിയുടേതാണ്. മൂന്നുവർഷത്തിനുമുൻപ് ഇവരുടെ പ്രതിമാസക്കച്ചവടം നാലുലക്ഷം കെയ്സായിരുന്നു.
രണ്ടാം പിണറായിസർക്കാരിന്റെ കാലത്ത് ബെവറജസ് കോർപ്പറേഷനിൽ നടത്തിയ സോഫ്റ്റ്‌വേർ പരീക്ഷണമാണ് സ്വകാര്യ കമ്പനിക്കു നേട്ടമായത്.
വിൽപ്പന കണക്കാക്കി തുടർവിൽപ്പനയ്ക്കുള്ള മദ്യം ഓർഡർചെയ്യാനാണ് സോഫ്റ്റ്്‌വേർ സജ്ജീകരിച്ചത്. നേരത്തേ ഓരോ ഷോപ്പിലെയും വിൽപ്പന കണക്കിലെടുത്താണ് അടുത്ത മാസങ്ങളിലെ കച്ചവടത്തിനുള്ള മദ്യം ഓർഡർ ചെയ്തിരുന്നത്. ചില കമ്പനികൾ ജീവനക്കാരെ സ്വാധീനിച്ച് പുതിയ ബ്രാൻഡുകൾ വിൽപ്പനയ്ക്ക് എത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് സോഫ്റ്റ്‌വേർ ഏർപ്പെടുത്തിയത്.
ഓരോ ഷോപ്പുകളിലെയും വിൽപ്പന സോഫ്റ്റ്‌വേറിൽ ഉൾക്കൊള്ളിക്കുകയും അതിനനുസരിച്ച് ഓർഡർ നൽകുകയും ചെയ്യുകയായിരുന്നു. ഇതിൽ ക്രമക്കേടു നടന്നുവെന്നാണ് ആരോപണം. ഒരു കമ്പനിക്ക് അസ്വാഭാവികനേട്ടം ഉണ്ടായത് സോഫ്റ്റ്‌വേറിന്റെ പിഴവാണെന്നും പരാതിയുണ്ട്. 10 വർഷംകൊണ്ട് നാലുലക്ഷം കെയ്സ് മാത്രം വില്പന നേടിയ കമ്പനിയാണ് മൂന്നുവർഷത്തിനിടെ അതിന്റെ ഇരട്ടി നേട്ടം സ്വന്തമാക്കിയത്. നൂറോളം കമ്പനികൾ മദ്യം നൽകുന്നുണ്ടെങ്കിലും മൂന്നോ നാലോ കമ്പനികൾ വിപണി നിയന്ത്രിക്കുന്ന സ്ഥിതിയാണ്.
Content Highlights: Bevco's software ordering system overhaul enabled a private liquor brand to capture 50% of monthly sales, overtaking government-owned Jawan rum. The state-run rum brand fell to second place as ordering algorithms altered stock distribution.
Published: 27 Sept 2026, 08:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented