കൊച്ചി: അപൂർവ രക്ത​ഗ്രൂപ്പുമായി ചികിത്സയിലായിരുന്ന അഞ്ചു വയസുകാരിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. തലയോട്ടിക്ക് പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന അനുഷ്കയുടെ ശസത്രക്രിയയാണ് വിജയകരമായി പൂർത്തീകരിച്ചത്. കുട്ടിയുടെ ആരോ​ഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന്കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്ലാസ്റ്റിക് സർജറി, ഹെഡ് ആൻഡ് നെക് സർജറി ചെയർമാനും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യർ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു. 

To advertise here,

ആദ്യഘട്ടത്തിൽ ശസ്ത്രക്രിയ മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കുട്ടിയുടെ ആരോ​ഗ്യനിലയും പ്രായവും കണക്കിലെടുത്ത് നടത്തുകയായിരുന്നു. നേരത്തെ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ അത് വിജയകരമായിരുന്നില്ല. തുടർന്ന് രണ്ടാമത് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു. ​വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. ​ഗുരുതരമായ ശസ്ത്രക്രിയ ആയിരുന്നു. വളരെ അപൂർവമായ രക്ത​ഗ്രൂപ്പായതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെയാണ് ചെയ്തത്. കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോൾ കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്. - ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. 

നാല് ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ ചികിത്സയുടെ പുരോ​ഗതി വിലയിരുത്തും. അതിന് ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. 

കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽനിന്നു വീണ് തലയോട്ടിക്ക് പരിക്കേറ്റ അനുഷ്ക എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുജറാത്ത് സ്വദേശിയായ സന്തോഷിന്റെ മകളാണ് അനുഷ്ക.​ ഒരു വർഷം മുൻപാണ് അനുഷ്കയ്ക്ക് അപകടം സംഭവിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് കുട്ടിയുടെ തലയോട്ടിക്ക് പരിക്കേൽക്കുകയായിരുന്നു. ​ഗുജറാത്തിലെ ആശുപത്രിയിൽ ചികിത്സിച്ചിരുന്നെങ്കിലും പിന്നീട് അണുബാധയുണ്ടായതിനെ തുടർന്ന് ഏപ്രിൽ 23 ന് കുട്ടിയെ അമൃതയിൽ ചികിത്സക്കായി പ്രവേശിപ്പിക്കുകയായിരുന്നു. 

രാജ്യത്ത് തന്നെ രണ്ട് പേർക്ക് മാത്രമേ പി നൾ രക്ത​ഗ്രൂപ്പ് ഉള്ളൂ. എ പോസിറ്റിവീവ് രക്ത​ഗ്രൂപ്പിൽ പി എന്ന ആന്റിജന്റെ അഭാവമാണ് ഇത്തരത്തിൽ രക്ത​ഗ്രൂപ്പ് രൂപപ്പെടാൻ കാരണം. 2018-ലാണ് ഇന്ത്യയിൽ ആ​ദ്യമായി ഇത്തരത്തിൽ രക്ത​ഗ്രൂപ്പ് കണ്ടുപിടിക്കുന്നത്. 

Content Highlights: Rare group P Null five year old girl surgery successful in Kochi Amrita hospital