
തിരുവനന്തപുരം: കോവിഡ് കാലത്ത് നടന്ന തീവെട്ടിക്കൊള്ളയാണ് പി.പി.ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. 500 രൂപയ്ക്ക് കിട്ടുമായിരുന്ന പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് അഴിമതി അല്ലെങ്കില്‍ പിന്നെ എന്താണ്. 500 രൂപയ്ക്ക് പിപിഇ കിറ്റിന് ഓര്‍ഡര്‍ നല്കിയതിനുശേഷം അത് കാന്‍സല്‍ ചെയ്ത് മറ്റൊരു കമ്പനിക്ക് 1500 രൂപയ്ക്ക് ഓര്‍ഡര്‍ നല്കിയ ആരോഗ്യമന്ത്രി വന്‍ അഴിമതിയാണ് കാണിച്ചത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ചെയ്തത് എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് അഴിമതി അല്ലാതാകുമോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
കോവിഡ് കാലത്ത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനമാണ് ഇടത് മുന്നണി ചെയ്തത്. ഒരു ദുരന്തം ഉണ്ടായപ്പോള്‍ ജനങ്ങളെ സഹായിക്കാന്‍ എന്ന വ്യാജേന കൊള്ള നടത്തിയിട്ട് അത് ന്യായീകരിക്കുകയാണ് മുന്‍ആരോഗ്യമന്ത്രി എന്നും അദ്ദേഹം ആരോപിച്ചു.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തു. ജനങ്ങളുടെ ജീവിതം വെച്ച് പന്താടുകയാണ് സര്‍ക്കാര്‍. ഒരു കാലത്തും ചെയ്യാന്‍ പാടില്ലാത്തതാണ് മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ചെയ്തത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിശദമായി അവതരിപ്പിച്ചു. ഞങ്ങള്‍ അന്ന് പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. അഴിമതിക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Content Highlights: ramesh chennithala ppe kit controversy
Published: 22 Jan 2025, 11:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented