കണിച്ചുകുളങ്ങര (ആലപ്പുഴ): ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കണ്ടു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് എത്തിയത്.

To advertise here,

ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമുണ്ടായിരുന്നു. ചേർത്തലയിൽ എൻഡിഎയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ് രാജീവ് ചന്ദ്രശേഖർ. സൗഹൃദസന്ദർശനം മാത്രമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.