തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എയെ തേടിപ്പോയ  പോലീസിന്റെ അന്വേഷണസംഘം കേരളത്തിലേക്ക് മടങ്ങി. കര്‍ണാടക കേന്ദ്രീകരിച്ചായിരുന്നു പോലീസ് രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം നടത്തിയിരുന്നത്. 11 ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, രണ്ടാമത്തെ കേസില്‍ക്കൂടി  മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ കേരളത്തിലേക്ക് മടങ്ങിവരാന്‍ സാധ്യതയുള്ളൂ എന്നാണ് വിവരം.

To advertise here,

അറസ്റ്റ് തടഞ്ഞെങ്കിലും കേസിലെ അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ടാമത്തെ കേസില്‍ അതിജീവിത ഇതുവരെയും മൊഴി നല്‍കിയിട്ടില്ല. അവരില്‍നിന്നും നേരിട്ട് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

അതേസമയം, രാഹുലിനെ പൂര്‍ണമായും കൈയൊഴിഞ്ഞ കോണ്‍ഗ്രസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയുണ്ട് എന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിവുണ്ടെന്ന് യുഡിഎഫ്  കൺവീനർ അടൂര്‍ പ്രകാശ് ആരോപിച്ചു. അന്വേഷണ സംഘത്തിന്റെ തലവന്‍ പോലീസ് അസോസിയേഷന്റെ നേതാവാണെന്നും അവര്‍ രാഹുലിനെ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.