
രാഹുൽ മാങ്കൂട്ടത്തിൽ | Image credit: @rahulbrmamkootathil FB
ന്യൂഡൽഹി: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, പരാതിക്കാരിക്കെതിരായ ഹൈക്കോടതിയിലെ ചില ഭാഗങ്ങൾ സുപ്രീം കോടതി നീക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബലാത്സംഗക്കേസിൽ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം. എന്നാൽ, ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല.
ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ തങ്ങൾ താൽപര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങ്ങുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങൾ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും അത് നീക്കണമെന്നും പരാതിക്കാരിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ പി.വി. ദിനേശനും കെ.ആർ. സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. തുടർന്ന് ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ നീക്കംചെയ്തതായി സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
Content Highlights: Supreme Court declined to cancel the anticipatory bail granted to Rahul Mamkootathil., The bench consisted of Justice MM Sundresh and Justice NK Singh., Court ordered the removal of specific remarks against the complainant from the High Court order., The legal proceedings continue with minor amendments to the judicial observations.
Published: 25 Mar 2026, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented