
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത നൽകിയ സൈബറാക്രമണ കേസിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. താൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പരാതിയിൽ പറഞ്ഞത് തെറ്റാണെന്നും വീഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്കില്ലെന്നും രാഹുൽ ഈശ്വർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡ്രഗ്സും റേപ്പ് കേസും ഉണ്ടായിട്ടും വേടൻ ജയിലിൽ കിടന്നിട്ടില്ല, താൻ 16 ദിവസമാണ് കിടന്നത്. അതിജീവിത എന്ന് പറയുന്ന പെൺകുട്ടിയുടെ ഭർത്താവാണ് ശരിക്കും അതിജീവിതൻ. അവനെ സപ്പോർട്ട് ചെയ്ത് കൊടുത്ത വീഡിയോ ആണ് ആ പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. അയാൾക്കെതിരെ പരാതി കൊടുക്കാൻ പറ്റാത്തത് കൊണ്ടാണ് തനിക്കെതിരെ പരാതി കൊടുത്തതെന്നും രാഹുൽ പറഞ്ഞു.
“അവർ പരാതിക്കാരി ആണ്, അതിജീവിത അല്ല. ഞാൻ ഫോട്ടോ ഷെയർ ചെയ്തിട്ടില്ല, ഐഡന്റിറ്റി ഡിസ്ക്ലോസ് ചെയ്തിട്ടില്ല.
സ്ത്രീസുരക്ഷ എന്ന ആശയത്തെ ഇവർ ദുരുപയോഗം ചെയ്യുകയാണ്. പരാതിക്കാരി പറയുന്ന പീഡനാരോപണം നിലനിൽക്കില്ല എന്ന് രാഹുലിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പതിനാലാമത്തെ പേജിൽ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവർ അതിജീവിത ആകുന്നത്”, രാഹുൽ ചോദിച്ചു.
“മാധ്യമങ്ങൾ അവളോടൊപ്പവും അവനോടൊപ്പവും അല്ല നിൽക്കേണ്ടത്, സത്യത്തിനൊപ്പം നിൽക്കണം. ദിലീപിനെ കള്ളക്കേസിൽ ജയിലിൽ ഇടാൻ സാധിക്കുമെങ്കിൽ പിന്നെ ആരാണ് ഇവിടെ സേഫ്. എനിക്ക് ശക്തമായ എതിർപ്പ് ഉള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷെ അദ്ദേഹത്തിന് എതിരെ ഞാൻ കള്ളം പറയില്ല. ആളുകളെ പെടുത്തുന്ന പരിപാടി നിർത്തണം. ഇല്ലാത്ത പരാതിയുടെ പേരിലാണ് എന്നെ ക്രൂശിക്കുന്നത്. അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിൽ നിന്ന് അറിഞ്ഞത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിൽ അപേക്ഷ കൊടുത്തിട്ടുണ്ട്.
ഞാനും രാഹുൽ മാങ്കൂട്ടത്തിലും സുഹൃത്തുക്കൾ അല്ല. ഞങ്ങളുടെ പുരുഷകമ്മിഷനെ എതിർത്തത് രാഹുലാണ്. ഞങ്ങൾ വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരാണ്. പോക്സോ കേസിന്റെ പേരിൽ സ്കൂളിലെ പരിപാടിയ്ക്ക് പങ്കെടുത്തത് വിവാദമായി. പക്ഷേ അതിനുശേഷം
വിദ്യാഭ്യാസ മന്ത്രിയുടെ പാർട്ടിക്കാർ ഒരു പ്രൊമോഷൻ വീഡിയോ ചെയ്യാനായി സമീപിച്ചു. കേസ് വ്യാജമാണെന്ന് തെളിഞ്ഞല്ലോ എന്നായിരുന്നു അവരുടെ വിശദീകരണം. പക്ഷെ ഞാൻ വീഡിയോ ചെയ്ത് കൊടുത്തില്ല”, രാഹുൽ കൂട്ടിച്ചേർത്തു.
Content Highlights: Rahul Easwar responds to cyber-attack case filed by a survivor in the Rahul Mankootathil case. He asserts his innocence and denies violating bail conditions, stating he can continue making videos and speaking to media.
Published: 05 Jan 2026, 01:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented