
രഞ്ജിത പുളിക്കന്‍, സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന ആരോപണത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാംപ്രതിയായിട്ടുള്ള കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍, ദീപാ ജോസഫ് എന്നിവരും പ്രതികളാണ്. അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങി തുടങ്ങിയ പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ രാഹുല്‍ ഈശ്വര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. എ.ആര്‍.ക്യാമ്പില്‍ രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്ത് വരികയാണ്.
ഐടി ആക്ട് 43,66, ബിഎന്‍എസ് 72,79 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദീപാ ജോസഫ് രണ്ടും മൂന്നും പ്രതിയാണ്. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്.
അതേസമയം പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെ സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലെടെ അറിയിച്ചു. അങ്ങനെ ചെയ്യാന്‍ മാത്രം വിവേകശൂന്യനല്ല ,താനെന്നും അദ്ദേഹം വ്യക്തമാക്കി.
'മാത്രമല്ല വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്തതിനുശേഷമാണ് അത് സംബന്ധിച്ച് പോസ്റ്റ് ഇട്ടത് . അങ്ങനെ ചെയ്യാതിരിക്കാന്‍ മാത്രം ബുദ്ധിശൂന്യനുമല്ല ഞാന്‍. അതിന്റെ ടൈമിംഗ് ഒക്കെ സാങ്കേതിക വിദഗ്ധര്‍ക്ക് പരിശോധിക്കാവുന്നതേയുള്ളൂ' സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്‌ഐ ആണെന്നും അദ്ദേഹം ആരോപിച്ചു. 'ഇരയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയ സംഘടനയുടെ പേരാണ് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ട് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയില്‍ ഇരയെ വിവാഹം ചെയ്തു കൊണ്ടുവന്ന വീടിനു പരിസരത്ത് മൈക്ക് കെട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ട്. ഇതേ ബ്ലോക്ക് പ്രസിഡണ്ട് ഫെയ്സ്ബുക്കില്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ ഇരയുടെ ഭര്‍ത്താവിന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് അപമാനിക്കുന്ന നിരവധി ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് അയച്ചുതരാം. ഒരു പരാതി സ്വന്തം നേതാവിനെതിരെ കൊടുത്തേക്ക്.
ഏത് ബ്ലോക്ക് എന്നോ ഏതു നേതാവെന്നോ പറയാത്തത് പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ്' എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
Published: 30 Nov 2025, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented