
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ.ശ്രീലേഖ രാജിവെച്ചുവെന്ന വാർത്ത ശരിയല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആർ.ശ്രീലേഖ ആശുപത്രിയിലാണെന്നും അവരെ സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് എസ്.സുരേഷ് അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലെന്ന ചിന്തയും ഉത്കണ്ഠയും അവർക്കുണ്ട്. അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മാത്രമേയുള്ളൂവെന്നും സുരേഷ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി തന്നെ ഭരിക്കുമെന്ന് പറഞ്ഞ സുരേഷ്, ഭരണം വീഴുമെന്ന് സ്വപ്‌നം കണ്ടവർ ആ വെള്ളം വാങ്ങിവെച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു.
സുരേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം..
ശ്രീലേഖ ചേച്ചിയെ ആശുപത്രിയിൽ സന്ദർശിച്ചു.. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ചിന്തയും ഉത്കണ്ടയും ഉണ്ട്, അത് ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി എന്നുമാത്രം, ദൗർഭാഗ്യവശാൽ അത് മാധ്യമ ചർച്ചയ്ക്ക് കാരണമായി. R.ശ്രീലേഖ രാജിവച്ചു എന്ന വാർത്ത ശരിയല്ല.
അവർ മറ്റു രാഷ്ട്രീയപാർട്ടികളിൽ ചേർന്നേക്കും, എന്തോ പോസ്റ്റ് കിട്ടാത്തതുകൊണ്ടാണ് , പാർട്ടിയുമായി വിലപേശുകയാണ് എന്ന നിലയിലൊക്കെ ചിലമാധ്യമങ്ങൾ കഥകളുണ്ടാക്കിയത് സമാന്യമര്യാദയ്ക്ക് നിരക്കുന്നതല്ല. ചിലർ BJP യുടെ കോർപ്പറേഷൻ ഭരണം ഇപ്പോതാഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടുതുടങ്ങി.. ആ വെള്ളം വാങ്ങിവച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം BJP തന്നെ ഭരിക്കും. കേരളത്തിലെ ആദ്യവനിത IPS കാരിയും DGP യും എന്ന നിലയ്ക്ക് അവരെ ശ്രീ. കെ. സുരേന്ദ്രൻ ആണ് BJPയിൽ ചേർത്തത്. തുടർന്ന് പാർട്ടിയോടുള്ള പ്രതിബദ്ധത അവർ എപ്പോഴും കാത്ത് സൂക്ഷിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിൽ മികവുറ്റ പ്രവർത്തനമാണ് നടത്തുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറായതും അവർക്ക് പാർട്ടിയോടുള്ള വിധേയത്വം തെളിയിക്കുന്നു. പാർട്ടിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ജില്ലാതല പഠനശിബിരത്തിൽ ഒരു സാധാരണ പ്രവർത്തകയെ പോലെ ശ്രീലേഖയുണ്ടായിരുന്നു അഴിമതിക്കെതിരെ എന്നും പോരാടിയിട്ടുള്ള R.ശ്രീലേഖയ്ക്ക് അനധികൃത സമ്പാദ്യമൊന്നുമില്ല, സ്വന്തം പെൻഷൻ പണമെടുത്താണ് അവർ വാർഡിലെ ജനങ്ങളെ സേവിക്കുന്നത്.
പരമ്പരാഗത രാഷ്ട്രീയക്കാരിയല്ല ഞ ശ്രീലേഖ, അവർ ഒരു സ്ത്രീയാണ് , ഒരു അമ്മയാണ്...
അവർ എന്നും ജനങ്ങൾക്കൊപ്പം സേവനനിരതയായി നിലകൊള്ളും...
എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നു..
എന്നോടൊപ്പം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ ഉണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് കരമന ജയനും , മേയർ വി.വി. രാജേഷും അവരെ ആശുപത്രിയിലെത്തി കണ്ടു
Content Highlights: BJP denies rumors of R Sreelekha resigning from her councilor post., Confirmed that she is currently hospitalized due to health issues., BJP state general secretary S Suresh asserted that BJP will continue to rule Thiruvananthapuram Corporation.
Published: 04 Oct 2026, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented