
കോഴിക്കോട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കേ ആത്മഹത്യ ചെയ്ത മലേഷ്യൻ നിർമാണ കമ്പനി എൻജിനിയർ ലീ സീ ബീനിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്‌കരണ കമ്മിഷൻ ചെയർമാൻ എം.കെ. മുനീർ. അങ്കമാലി-തിരുവനന്തപുരം എം.സി. റോഡ് വികസനത്തിന് കരാർ ഏറ്റെടുത്ത കമ്പനിയുടെ എൻജിനീയറായിരുന്നു ലീ സീ ബീൻ. ഇതിലെ വിജിലൻസ് കേസിൽ പുനരന്വേഷണം നടത്താൻ സർക്കാർ തയ്യാറാകുന്നതിനിടെയാണ് എം.കെ മുനീറിന്റെ പ്രതികരണം.
കേരളത്തിൽ നല്ല രീതിയിൽ നിർമാണ പ്രവർത്തനം നടത്തിയിരുന്ന കമ്പനിയായിരുന്നു മലേഷ്യൻ കമ്പനിയായ പതി-ബെൽ. എന്നിട്ടും എന്തിനാണ് അതിന്റെ എൻജിനീയർ ആത്മഹത്യ ചെയ്തതെന്ന് ഇപ്പോഴും വ്യക്തമല്ല. പിന്നീട് വന്ന സർക്കാരും അത് അന്വേഷിച്ചില്ല. ആത്മഹത്യാക്കുറിപ്പ് ഉണ്ടെന്നാണ് പറയുന്നത്. അത് എവിടെയാണെന്നും എം.കെ മുനീർ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
2006 നവംബറിൽ ആണ് ലീ സീ ബീൻ മലേഷ്യയിൽ ആത്മഹത്യ ചെയ്യുന്നത്. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് അന്വേഷിച്ച് പ്രാഥമിക പരിശോധന നടത്തി തള്ളിയതാണ്. ഏത് അന്വേഷണവും നടക്കട്ടെയെന്നും എം.കെ മുനീർ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 20 വർഷം പഴക്കമുള്ള കേസിന്റെ പുനരന്വേഷണത്തിന് നിർദേശം നൽകിയത്. തുടർന്ന് അന്നത്തെ ഫയലുകളുടെ പ്രാഥമിക പരിശോധനയിലാണ് വിജിലൻസ്. എൻജിനീയറുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഗ്യാനേഷ് കുമാറിന്റെ ഇടപെടലുണ്ടായെന്ന് അന്ന് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Content Highlights: Administrative Reforms Commission Chairman MK Muneer demands a thorough investigation into the 2006 suicide of Malaysian engineer Lee See Been., Lee See Been was an engineer for Pathi Bell, the company contracted for the MC Road development project., The Home Minister recently ordered a reinvestigation into the 20-year-old case, prompting initial scrutiny of old files by Vigilance.
Published: 04 Oct 2026, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented