കണ്ണൂർ: രാഹുൽഗാന്ധിക്കും വേണമെങ്കിൽ കേരളത്തിൽ മുഖ്യമന്ത്രിയാവാമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. ഹൈക്കമാൻഡിന് വേണമെങ്കിൽ അങ്ങനെ തീരുമാനിക്കാമെന്നും പി.വി. അൻവർ പറഞ്ഞു. യുഡിഎഎഫിലെ മുഖ്യമന്ത്രി ചർച്ചയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

തോറ്റതിന് തുല്യമായ വിജയമേ പിണറായിക്കുണ്ടാവൂ. പതിനായിരം വോട്ടിന് താഴെ പോവും. പിണറായി തോറ്റാൽ പോലും ഞെട്ടണ്ടെന്നും അൻവർ പറഞ്ഞു. പിണറായിസവും മരുമോനിസവുമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ച. അത് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെറ്റ് വെക്കാനാണ് കോഴിക്കോട് പ്രസ്‌ക്ലബിലേക്ക് മുഹമ്മദ് റിയാസിനെ ക്ഷണിച്ചത്. അവിടെ വെച്ച് മൊട്ടയിടിക്കുന്നത് സംബന്ധിച്ച് അഗ്രിമെന്റിൽ ഒപ്പിടാമെന്നാണ് പറഞ്ഞത്. ഞാൻ തോറ്റാൽ ഞാൻ മൊട്ടയടിക്കാം, റിയാസ് തോറ്റാൽ അദ്ദേഹം മൊട്ടയടിക്കണം. ഇങ്ങനെ കരാറിലൊപ്പിടാമെന്നാണ് പറഞ്ഞത്. കമ്മൽ റിയാസിന് ഒഴിവാക്കിക്കൊടുത്തതാണെന്നും അൻവർ പറഞ്ഞു.

റിയാസിനായിരന്നു കോഴിക്കോടിന്റെ തിരഞ്ഞെടുപ്പ് ചാർജ്. പക്ഷെ കോഴിക്കോട്ടെ സ്ഥാനാർഥികൾ നിരായുധരായി. മുഹമ്മദ് റിയാസിന് ബേപ്പൂരിന്റെ ബൗണ്ടറി കടക്കാനായില്ലെന്നും അൻവർ പറഞ്ഞു.