കണ്ണൂരിലെ ഒരു പ്രമുഖ നേതാവ് തനിക്കൊപ്പമുണ്ടെന്ന പി.വി അന്‍വറിന്റെ അവകാശവാദത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ.
'അന്‍വറിന്റെ കൂടെ കണ്ണൂരിലെ ഒരു പ്രമുഖനെന്നല്ല, ഒരു സി.പി.എം. അനുഭാവി പോലുമില്ല. അന്‍വറിന് കണ്ണൂരിനെ പറ്റി മനസ്സിലായിട്ടില്ല. സി.പി.എമ്മിനെ മനസ്സിലായിട്ടില്ല. വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ കണ്ടിട്ട് കേരളം മുഴുവന്‍ അന്‍വറിന്റെ കൂടെയാണെന്ന് വിചാരിച്ച് വച്ചിരിക്കുകയാണ്. അന്‍വറിന് സ്ഥലം മാറിപ്പോയി. കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ ഒരു സി.പി.എം. അനുഭാവി പോലും അന്‍വറിനൊപ്പമില്ല'- ഡി.വൈ.എഫ്.ഐ. നേതാവ് വി.കെ. സനോജ് പറഞ്ഞു.
അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പി.ശശിയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചു തുടങ്ങിയ നിലമ്പൂര്‍ എം.എല്‍.എ. പി.വി അന്‍വര്‍ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന പ്രസ്താവനകളാണ് കുറച്ച് കാലങ്ങളായി നടത്തികൊണ്ടിരിക്കുന്നത്. സി.പി.എം. നേതാക്കളുടെയും അണികളുടെയും പിന്തുണ തനിക്കുണ്ടെന്നാണ് അന്‍വര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
അതേസമയം, ഇടതുമുന്നണിയില്‍ നിന്നും പുറത്തായ ശേഷം പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട വിശദീകരണ യോഗം ഞായറാഴ്ച മഞ്ചേരിയില്‍ ചേരുമെന്ന് അന്‍വര്‍ പറഞ്ഞു.
Content Highlights: DYFI rejects PV Anvar's statement about kannur political leader
Published: 04 Oct 2024, 04:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented