മലപ്പുറം: മുത്തലാഖ് നിരോധനത്തിനുശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ബി.ജെ.പി.ക്കെന്നു പറഞ്ഞതില്‍ പ്രതികരണവുമായി മുസ്ലിംലീഗ് എം.പി. പി.വി. അബ്ദുല്‍വഹാബ്. രാജ്യസഭയില്‍ പരിഹാസ രൂപേണ പറഞ്ഞത് വിവാദമാക്കുകയായിരുന്നെന്ന് വഹാബ് പറഞ്ഞു. ബി.ജെ.പി.യെ വളരെ പരസ്യമായി എതിര്‍ത്തതാണ്. പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം അടര്‍ത്തിമാറ്റി തനിക്കെതിരായി ഉപയോഗിക്കുകയായിരുന്നെന്നും വഹാബ് വ്യക്തമാക്കി.

To advertise here,

മുത്തലാഖ് എന്ന് എപ്പോഴും പറയുന്നവരാണ് ബി.ജെ.പി.ക്കാര്‍. മുസ്‌ലിം വനിതകളെ വിമോചിതരാക്കിയവരാണെന്ന ക്രെഡിറ്റ് അവകാശപ്പെടുന്ന സമയത്ത്, മുസ്‌ലിം സ്ത്രീകളൊക്കെ നിങ്ങളുടെ കൂടെയാണല്ലോ, അതുകൊണ്ട് സ്ത്രീകള്‍ക്ക് സംവരണവും കൊടുക്കൂ എന്നാണ് പറഞ്ഞത്. ഈ വാക്കുകള്‍ അടര്‍ത്തി മാറ്റുകയായിരുന്നുവെന്നും വഹാബ് പറഞ്ഞു. 

മുത്തലാഖ് നിരോധനത്തോടെ മുസ്‌ലിം വനിതകള്‍ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നു എന്നായിരുന്നു രാജ്യസഭയിൽ വഹാബ് പറഞ്ഞത്. രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു വഹാബിന്റെ പരാമര്‍ശം. മുത്തലാഖ് നിരോധനത്തിനായി വാദിച്ച സ്ത്രീകള്‍ പാര്‍ലമെന്റില്‍ എത്തുന്നതുകാണാന്‍ ആഗ്രഹിക്കുന്നുവെന്നും വഹാബ് പറഞ്ഞിരുന്നു.