മൂവാറ്റുപുഴ: എസ്എംഎസ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി സുഹൈലിനെതിരേ യുവതി നൽകിയ പരാതിയിലാണ് കേസ്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.
പരാതിയിൽ മൂവാറ്റുപുഴ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭർത്താവായ സുഹൈലിനെതിരേ ഒട്ടേറെ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ദിവസവും വഴക്കുണ്ടാക്കിയിരുന്നതായി യുവതി പറയുന്നു. അടുത്തിടെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് യുവതിയെ തനിച്ചാക്കി ഇയാൾ കടന്നുകളഞ്ഞു. പിന്നാലെ എസ്എംഎസ് വഴി മുത്തലാഖ് ചൊല്ലിയതായി അറിയിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.
മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാര്യേജ് ആക്ടിലെ മൂന്ന്, നാല് വകുപ്പുകളും ഭാരതീയ ന്യായ സംഹിതിലെ 85 വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയുടെ ഫോൺനമ്പറുൾപ്പെടെ പരാതിക്കാരി പോലീസിന് കൈമാറിയിട്ടുണ്ട്. ഫോണിലെ സന്ദേശമടക്കം പരിശോധിച്ചശേഷം കൂടുതൽ നടപടികളുണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്.
Content Highlights: triple talaq police case
Published: 24 Feb 2026, 03:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented