
കൊടവലത്തെ ഇന്ദിരയുടെ വീട്ടിനകത്ത് കയറിക്കിടക്കുന്ന പെരുമ്പാമ്പ്
പുല്ലൂർ(കാസർകോഡ്): വീട്ടമ്മ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കേ തുറന്നുകിടന്ന മുൻവാതിലിലൂടെ കയറിയ പെരുമ്പാമ്പ് ഒരു മണിക്കൂർ സമയം വീട്ടുകാരെ മുൾമുനയിൽ നിർത്തി. വ്യാഴാഴ്ച രാത്രി 7.30-ഓടെ കൊടവലത്തെ ഇന്ദിരയുടെ വീട്ടിലാണ് സംഭവം.
ഇന്ദിരയുടെ മകൻ വിശ്വനാഥൻ ജോലികഴിഞ്ഞ് വരാനുള്ളത് കൊണ്ട് കതക് അടച്ചിരുന്നില്ല. മുൻവാതിലിൽകൂടി ഇഴഞ്ഞെത്തിയ പാമ്പ് ഹാളിൽ നീളത്തിൽ കിടന്നു. ആ സമയം അവിടെയെത്തിയ ഇന്ദിരയുടെ മരുമകൾ ശ്രുതിയാണ് പെരുമ്പാമ്പിനെ ആദ്യം കണ്ടത്. ഉടൻ തന്നെ ഹാളിലുണ്ടായിരുന്ന ഇന്ദിരയുടെ ശ്രദ്ധയിൽപ്പെടുത്തി. വീട്ടിനകത്ത് നടക്കുന്ന ബഹളംകേട്ട് ഓടിയെത്തിയ സമീപവാസിയായ മകൻ പീതാംബരൻന്റെ ഭാര്യ അജിത നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു കൂട്ടി.
ആളെത്തുംവരെ വീട്ടുകാർ ഹാളിനകത്തെ സോഫയ്ക്കടിയിൽ കിടന്ന പാമ്പിനെ നിരീക്ഷിച്ച് കാവലിരുന്നു. പിന്നീട് വനം വകുപ്പിൻന്റെ സർപ്പ വൊളൻ്റിയർ നിഖിൽ ഏഴാംമൈൽ എത്തിയാണ് പെരുമ്പാമ്പിനെ പിടിച്ചത്.
Content Highlights: A massive python slithered into a home in Pullur, terrifying a family watching TV.
Published: 22 Nov 2025, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented