കൊച്ചി: എറണാകുളം അതിരൂപതയിലെ കാക്കനാട് ഫ്രാന്‍സിസ് അസ്സിസി പള്ളിയില്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കാനെത്തിയ വികാരിയെ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞുവെച്ചു. വികാരി ഫാ.ആന്റണി മാങ്കുറിയിലിനെയാണ് അല്മായ മുന്നേറ്റം സംഘടനക്കാര്‍ തടഞ്ഞത്. വിശ്വാസികളുടെ ഉപരോധത്തെതുടര്‍ന്ന് പോലിസ് സംരക്ഷണയിലാണ് കുര്‍ബാന അര്‍പ്പിച്ചത്.

To advertise here,

തിങ്കളാഴ്ച രാവിലെയാണ് സിനഡ് കുര്‍ബാനക്കെതിരേ ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാര്‍ വികാരിയുടെ മുറിയില്‍ കയറിയിരിക്കുകയും പ്രതിഷേധിക്കുകയുമായിരുന്നു. പ്രതിഷേധം പ്രതീക്ഷിച്ച് നേരത്തെതന്നെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വികാരി കുര്‍ബാന കുപ്പായംപോലും ഉപയോഗിക്കാതെയാണ് പ്രതിഷേധത്തിനിടെ പോലീസ് സംരക്ഷണയില്‍ കുര്‍ബാനയര്‍പ്പിച്ചത്. 

അതേസമയം പോലീസ് വിശ്വാസികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. നാളെയും സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഉപരോധം സൃഷ്ടിക്കുമെന്ന് കാക്കനാട് അല്മായ മുന്നേറ്റം ഭാരവാഹികള്‍ അറിയിച്ചു. അല്മായ മുന്നേറ്റം എറണാകുളം അതിരൂപത കൗണ്‍സില്‍ സീറോ മലബാര്‍ സിനഡിലെ മുഴുവന്‍ മെത്രന്മാര്‍ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പ് എങ്ങനെയുള്ള ആളായിരിക്കണമെന്ന് നിര്‍ദേശിക്കുന്ന തുറന്ന കത്ത് കൈമാറി.

എറണാകുളം അതിരൂപത അഡിമിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിനും മൗണ്ട് സെന്റ് തോമസില്‍ സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കലിനും നേരിട്ട് നിര്‍ദേശങ്ങള്‍ അടങ്ങിയ കത്താണ് നല്‍കിയത്.