കൊല്ലം: ടി.പി.സെന്‍കുമാര്‍ പങ്കെടുത്ത പത്രസമ്മേളനം അലങ്കോലമായി. മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോടു ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, സെന്‍കുമാറിനൊപ്പമുണ്ടായിരുന്നവര്‍ അത് തടസ്സപ്പെടുത്തിയതോടെയാണ് ബഹളം തുടങ്ങിയത്‌.

To advertise here,

എസ്എന്‍ഡിപി യോഗം മുന്‍ മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനോടൊപ്പമാണ് സെന്‍കുമാര്‍ പത്രസമ്മേളനം നടത്തിയത്. എന്നാല്‍ ഇതിനിടെ പത്രപ്രവര്‍ത്തകരിലൊരാള്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ചോദിച്ചു. എന്നാല്‍ അത് തന്റെ അഭിപ്രായമല്ലെന്നും വിദഗ്ധരുടെ അഭിപ്രായമാണെന്നും സെന്‍കുമാര്‍ മറുപടി പറഞ്ഞു. എന്നാല്‍ വീണ്ടും ചോദ്യങ്ങളുയര്‍ന്നപ്പോള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നു.