കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൊച്ചിയില്‍ ഊഷ്മള സ്വീകരണം. കണ്ണൂരില്‍നിന്ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ വൈകിട്ട് 6.10-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തിയ രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, കെ.ജെ മാക്‌സി എം.എല്‍.എ., വൈസ് അഡ്മിറല്‍ എം.എ. ഹമ്പി ഹോളി, സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജി. എന്‍.രവി, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി. സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.           

To advertise here,

രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരുമുണ്ടായിരുന്നു. കൊച്ചി താജ് മലബാര്‍ റിസോര്‍ട്ടിലാണ് രാഷ്ട്രപതിക്കും കുടുംബാംഗങ്ങള്‍ക്കും താമസമൊരുക്കിയിരിക്കുന്നത്. നാളെ രാവിലെ 9.50 മുതല്‍ കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ നാവിക സേനയുടെ ഓപ്പറേഷണല്‍ ഡെമോന്‍സ്ട്രേഷന്‍ രാഷ്ട്രപതി വീക്ഷിക്കും. 11.30ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. 

23-ന് രാവിലെ 10.20-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികള്‍ക്കുശേഷം 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് മടങ്ങും.

content highlights: president ramnath kovind reaches kochi