‘‘കലാകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരുപാട് മുറിവുകളേറ്റ ഹൃദയമാണ് എന്റേത്. മുറിവേൽപ്പിച്ചവരോട് വെറുപ്പോ വിദ്വേഷമോ എനിക്കില്ല. കാരണം പ്രതികാരം എന്റെ രീതിയല്ല’’ -സൂര്യ കൃഷ്ണമൂർത്തിയുടെ വാക്കുകളാണിത്. അഭിമുഖങ്ങളിലും ആത്മകഥയിലുമെല്ലാം ഒരു വിങ്ങലോടെ അനുഭവങ്ങളുടെ മുറിവുകളിൽനിന്ന് വാർന്നൊഴുകുന്ന ദുഃഖം അദ്ദേഹം തുറന്നുകാട്ടി. അതിന്റെ നീറ്റലുകളാൽ പൊള്ളിപ്പോയ ജീവിതത്തെക്കുറിച്ച് പറഞ്ഞു. തന്റെ ആത്മകഥയ്ക്ക് അദ്ദേഹം ‘മുറിവുകൾ’ എന്നുതന്നെ പേരിട്ടു.

To advertise here,

വിവാഹത്തിനുമുമ്പേ ഒരു പ്രണയമുണ്ടായിരുന്നു, കൃഷ്ണമൂർത്തിക്ക്. ഒരു സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹം കഴിച്ചാൽ പ്രണയം ഒരു ബാധ്യതയാവുമെന്നും അതുകൊണ്ട് പരസ്പരമോ മറ്റാരെയെങ്കിലുമോ പ്രണയിക്കേണ്ടെന്നും ഇരുവരും തീരുമാനമെടുത്തു. പ്രണയിനിയുടെ തീരുമാനത്തെ കൃഷ്ണമൂർത്തി ശരിവെക്കുകയായിരുന്നുവെന്നു പറയുന്നതാവും ശരി.

അങ്ങനെ ഒരു ബാധ്യതയുമില്ലാതെ പ്രണയം തുടരുന്നതിനിടെയാണ് മറ്റൊരു പെൺകുട്ടി സൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതത്തിലേക്ക് കടന്നെത്തിയത്. ഒരു വിമെൻസ്‌ കോളേജിൽ ഫ്ളവർഷോ കാണാൻ പോയപ്പോൾ തുടങ്ങിയ പരിചയം. ആ പരിചയം വലിയ സൗഹൃദമായി വളർന്നു. അതിനിടെ വിവാഹാലോചന വന്നപ്പോൾ അവൾ വീട്ടിൽ എതിർപ്പറിയിച്ചു. അവൾ കൃഷ്ണമൂർത്തിക്കരികിലെത്തി, വിവാഹം ചെയ്യണമെന്ന ആവശ്യമുന്നയിച്ചു. ഇല്ലെങ്കിൽ മരിക്കുമെന്നൊരു ഭീഷണിയും. വിവാഹം കഴിക്കില്ലെന്ന് മറ്റൊരു പെൺകുട്ടിക്ക് വാക്കുകൊടുത്ത കാര്യം പറഞ്ഞെങ്കിലും കുട്ടിയുടെ മനസ്സ്‌ മാറിയില്ല.

വിശ്വാസയോഗ്യമായ വിവരം. പക്ഷേ, പിറ്റേന്ന് പത്രങ്ങൾ തുറന്നുനോക്കിയപ്പോൾ പദ്മശ്രീ വേറൊരാൾക്ക്. കടുത്ത നിരാശ തോന്നി. വീട്ടിലെത്തി വാതിലടച്ചുകിടന്നു. വൈകാതെ പനിയും പിടിപെട്ടു. ആശുപത്രിയിൽ പോകാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും പോകാൻ തയ്യാറായില്ല. രണ്ടുദിവസം കഴിഞ്ഞപ്പോൾ ലൂബിയുടെ ഒരു ഫോൺകോൾ വന്നു. രാവിലെ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിനു മുന്നിലെത്തണമെന്ന് അവൾ പറഞ്ഞു. പറഞ്ഞപ്രകാരം അവിടെയെത്തിയപ്പോൾ ലൂബി കൃഷ്ണമൂർത്തിയെ മദർ തെരേസ കോൺവെന്റിലേക്ക് നയിച്ചു. ലൂബി ഒരു കുഞ്ഞിന്റെ മുന്നിൽ കൊണ്ടുനിർത്തി.

പുതപ്പിനാൽ പൊതിഞ്ഞുവെച്ച ആറുമാസം പ്രായമുള്ള ഒരു കുഞ്ഞ്. തൊട്ടിലിൽ ടാഗിൽ സ്റ്റെഫി എന്നെഴുതിയിരിക്കുന്നു. ലൂബി കുഞ്ഞിന്റെ പുതപ്പു മാറ്റി. രണ്ടു കൈയുമില്ലാത്ത ഒരു കുഞ്ഞ്. മുഖത്ത് അടിയേറ്റപോലെ തോന്നി. ഒരു പുരസ്കാരം കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യയ്ക്കുപോലും തയ്യാറായ കൃഷ്ണമൂർത്തിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. സംസാരിക്കാൻപോലും പ്രായമാവാത്ത കുഞ്ഞ് തന്റെ ഗുരുവായി മാറിയെന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

ഒടുവിൽ പഴയ പ്രണയിനിയുടെ വീട്ടിലെത്തി, കാര്യം പറഞ്ഞെങ്കിലും അവൾ വാതിൽ വലിച്ചടച്ചുകൊണ്ട് അകത്തേക്ക് നടന്നുപോയി. വാക്കു മാറാൻതന്നെ തീരുമാനിച്ചു. മറ്റൊരു പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനാണല്ലോയെന്ന ആശ്വാസത്തിൽ തിരിച്ചുനടന്നു. പക്ഷേ, ആ വിവാഹം നടന്നില്ല. വീട്ടുകാരുടെ സമ്മർദം താങ്ങാൻ കഴിയാതെ അവൾ ആത്മഹത്യ ചെയ്തു. ഉപാധികളില്ലാതെ പ്രണയിച്ചവളെ പിന്നീട് കാണാൻ കൃഷ്ണമൂർത്തി ശ്രമിച്ചതുമില്ല. അതിന് ധൈര്യമുണ്ടായില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

മറ്റൊന്ന് ആത്മഹത്യയുടെ വഴിയിൽനിന്ന് തിരിഞ്ഞുനടന്ന അനുഭവമാണ്. ലൂബിയെന്ന ഒരു പെൺകുട്ടിയാണ് അതിന് വഴിയൊരുക്കിയത്. അമ്മയാണ് ലൂബിയെ കൃഷ്ണമൂർത്തിക്ക് പരിചയപ്പെടുത്തിയത്. ഒരിക്കൽ ആ വർഷത്തെ പദ്മശ്രീ ലിസ്റ്റിൽ തന്റെയും പേരുണ്ടെന്ന് കൃഷ്ണമൂർത്തിക്ക് അറിയിപ്പു കിട്ടി.