എറണാകുളം: റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, ഈ പണം തിരികെ നൽകാൻ കഴിയില്ലെന്ന നിലപാടാണ് പോലീസ് കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്.
റെയ്ഡിനിടെ 6,500-ഓളം ഡോളറാണ് ആന്റോ അഗസ്റ്റിന്റെ പക്കൽനിന്ന് പിടിച്ചെടുത്തത്. ഈ പണം തിരികെ വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ, പിടിച്ചെടുത്ത കറൻസികളിൽ ചിലത് വ്യാജമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സംശയങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പോലീസ് കോടതിയിൽ നൽകിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദായനികുതി വകുപ്പിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി.) പോലീസ് കൈമാറിയിട്ടുണ്ട്. ഇതിനു പുറമേ, പോലീസും വിഷയം അന്വേഷിച്ചുവരികയാണ്. പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ പണം തിരിച്ചുനൽകാൻ കഴിയൂ എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. ഈ കേസ് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
Content Highlights: Anto Augustine has approached the district sessions court demanding the return of US dollars seized during a raid, but police have opposed the plea pending further investigation.
Published: 24 Sept 2026, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented