കൊച്ചി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷന്റെ ഈ വർഷത്തെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്കാരത്തിന് എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ഡോ. പ്രവാസി ബന്ധു എസ്. അഹമ്മദിനെ തിരഞ്ഞെടുത്തു.

To advertise here,

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സാമൂഹിക നീതി, മനുഷ്യാവകാശം, നിയമപരിഷ്കാരം തുടങ്ങിയ മേഖലകളിലെ സംഭാവനകളെ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളെ ആദരിക്കുന്നതിനുമാണ് പുരസ്കാരം നൽകുന്നത്.

2026 ഓഗസ്റ്റ് 15-ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഇതോടനുബന്ധിച്ച് സ്മൃതി സമ്മേളനവും ദേശീയോത്ഗ്രഥന പ്രഭാഷണവും സംഘടിപ്പിക്കും.

ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, പ്രസ് ക്ലബ് സെക്രട്ടറി എം. ഷജീർകുമാർ, ഡോ. ദിവ്യ ചന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എം. നാസറും ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പും ചേർന്നാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.