തിരുവനന്തപുരം: ഇന്ത്യ മുഴുവൻ വ്യാപിച്ച് കിടക്കുന്ന രാജ്യത്തെ ഒരേയൊരു പാൻ ഇന്ത്യൻ പാർട്ടിയാണ് ബിജെപിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഭരണത്തിലോ പ്രതിപക്ഷമായോ ബിജെപി മിക്ക സംസ്ഥാനത്തിലും ഉണ്ട്. മോഡിയുടെ നേതൃത്വത്തിന്റെ ഫലമാണ് ഇത്.  കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് ബിജെപി ഭരണത്തിലോ പ്രതിപക്ഷത്തിലോ ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപിയുടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ബിജെപി അധികാരത്തിലുള്ള സംസ്ഥാനത്തിലും പ്രതിപക്ഷത്തിലുള്ള സംസ്ഥാനത്തിലും പ്രവർത്തിക്കുക എളുപ്പമാണ്. പക്ഷെ കേരളത്തിൽ അങ്ങനെയല്ല. അവിടെ സുരേന്ദ്രൻ അധ്യക്ഷനായ കാലയളവിൽ വോട്ടുവിഹിതം 20 ശതമാനമായി. രാജീവ്‌ ചന്ദ്ര ശേഖറിനെ 25 വർഷമായി അറിയാം.ബെംഗളൂരു വന്നതു മുതൽ അറിയാം. ബിസിനസിന് വന്നയാൾ ബംഗളുരുവിന്റെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ സമരം ചെയ്തു, ശബ്ദം ഉയർത്തി. കരുത്തനായ വ്യക്തിത്വമാണ് അദ്ദേഹം.

അസാമാന്യ നേതൃപാടവമുള്ളയാളാണ് അദ്ദേഹം. കേരളത്തിന്റെ വികസനത്തെപ്പറ്റി ധാരണയുണ്ട്. സാങ്കേതികപരമായ മേഖലയിൽ കഴിവുണ്ട്. പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്ന ആളാണ് രാജീവ്‌. അദ്ദേഹത്തിന്റെ നേതൃത്വം കേരള ബിജെപിക്ക് ഗുണം ചെയ്യും. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ട് പോകാൻ അദ്ദേഹത്തിന് കഴിയും.

ഇന്ന് വലിയൊരു പാർട്ടിയാണ് ബിജെപി. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം ബിജെപി ഭരിക്കുന്നു. മോദി എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തുന്നു. വൈകാതെ കേരളത്തിലും ബിജെപി അധികാരത്തിൽ വരും.

കേരളത്തിലെ സർക്കാരുകൾ വലിയ കടബാധ്യത വരുത്തിവെച്ചു. മോദി സർക്കാരിനെ കുറ്റം പറയലാണ് ഇവരുടെ പരിപാടി. ആശവർക്കർമാരുടെ സമരത്തിലും കേന്ദ്രത്തിനാണ് കുറ്റം. മഴ പെയ്താലും ഇല്ലെങ്കിലും പോലും ബിജെപിയെ ഇവർ കുറ്റം പറയും. ബിജെപിയെ വിമർശിക്കുന്നത് ഒരു ഫാഷൻ ആയി മാറിയിരിക്കുന്നു.

ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാർ പണം കൊടുത്തില്ലെന്നാണ് സംസ്ഥാനം പറയുന്നത്. എന്റെ കൈയിൽ കണക്കുകൾ ഉണ്ട്. 1400 കോടിയാണ് കേന്ദ്രസർക്കാർ കേരളത്തിന്‌ കൊടുത്തത്. കേന്ദ്ര സർക്കാർ പണം നൽകുന്നുണ്ട്. എന്നാൽ കേരളത്തിൽ വികസനം ഇല്ല. സംരംഭകർ കേരളം വിടുന്നു. രാജ്യത്ത് മോദി സർക്കാർ ഒരുപാടു ആനുകൂല്യങ്ങൾ നൽകുന്നു. വികസിത ഭാരതമാണ് ബിജെപി ലക്ഷ്യം. എന്നാൽ അഴിമതിയും അക്രമവുമാണ് കോൺഗ്രസ്‌-കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലക്ഷ്യം- അദ്ദേഹം കൂട്ടിച്ചേർത്തു.