ആലപ്പുഴ: ഓണവിപണി കണക്കാക്കി ഉത്പാദനം കൂട്ടാനൊരുങ്ങിയതിനിടെയുള്ള തീറ്റയുടെയും കുഞ്ഞുങ്ങളുടെയും വിലക്കയറ്റം കോഴിക്കൃഷിക്കു തിരിച്ചടിയാകുന്നു. 50 കിലോയുടെ ഒരു ചാക്കിന് ഒരു മാസത്തിനിടെ 450 രൂപയാണു കൂടിയത്. നിലവിൽ ഒരു ചാക്കു തീറ്റയുടെ വില 2,200-2,500 രൂപയാണ്.
ചൊവ്വാഴ്ച മാത്രം 50 രൂപ കൂടി. ചെലവേറിയതോടെ ഒട്ടേറെ കർഷകർ ഉത്പാദനം കുറച്ചു. തീറ്റവില കൂടിയതോടെ കോഴിക്കുഞ്ഞിനും മുട്ടയ്ക്കും വില കൂടി. ഒരുദിവസം പ്രായമായ ബ്രോയിലർ കോഴിക്കുഞ്ഞിന്റെ വില 50 രൂപയായി. മുട്ടയ്ക്ക് എട്ട്-ഒൻപതു രൂപയും.
30, 000 രൂപയുടെ അധികച്ചെലവ്
ആയിരം ബ്രോയിലർ കോഴികളെ വിപണിയിലെത്തിക്കാൻ ശരാശരി 65–70 ചാക്ക് തീറ്റ വേണം. ഇപ്പോൾ തീറ്റച്ചെലവു മാത്രം 28,800 മുതൽ 31,500 വരെ രൂപയാകും. 1,000 കോഴിക്കുഞ്ഞുങ്ങളെ വാങ്ങാൻ ചുരുങ്ങിയത് 50,000 രൂപ വേണം. വൈദ്യുതി, മരുന്ന്, തൊഴിലാളികളുടെ വേതനം, ഗതാഗതം എന്നിവയുടെ ചെലവു വേറെയും.
നിലവിലെ സ്ഥിതി തുടർന്നാൽ ഓണവിപണിയിൽ കോഴിയിറച്ചിവില കൂടുമെന്ന് വ്യാപാരികൾ പറയുന്നു.
നേട്ടം വൻകിട കന്പനികൾക്ക്
ചെറുകിടക്കാർ കോഴിക്കൃഷിയിൽനിന്നു പിന്മാറുന്നതോടെ കോഴിയുത്പാദനവും വിപണനവും ക്രമേണ വൻകിട കമ്പനികളുടെ നിയന്ത്രണത്തിലാകും. മത്സരമില്ലാതാകുന്നതോടെ വിപണിയിൽ കുത്തകസ്വഭാവം ശക്തിപ്പെടും. വിലനിർണയത്തിൽ കമ്പനികൾക്കാകും മേൽക്കൈ. വിലകൂട്ടലിനു മാനദണ്ഡവും വിലനിരീക്ഷണത്തിനു സംവിധാനവും കൊണ്ടുവരണം.
-എസ്.കെ. നസീർ
ജനറൽ സെക്രട്ടറി, ഓൾ കേരള പൗൾട്രി ഫെഡറേഷൻ
Content Highlights: Poultry feed prices increased by 450 rupees per 50kg bag in one month., Rising production costs are forcing small-scale farmers to reduce output., Broiler chick prices have reached 50 rupees per unit., Experts warn of a potential price spike in chicken during the Onam season., Market dominance by large corporations is a growing concern for the industry.
Published: 02 Jul 2026, 07:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented