
ആലപ്പുഴ: മന്ത്രി ജി.സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍. വര്‍ഗവഞ്ചകാ സുധാകരാ രക്തസാക്ഷികള്‍ പൊറിക്കില്ലടോ എന്നാണ് പോസ്റ്ററിലെ വാചകം. പുന്നപ്ര സമരഭൂമി വാര്‍ഡില്‍ വ്യാഴാഴ്ച രാവിലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പുന്നപ്ര തെക്കുപഞ്ചായത്തിലെ സമരഭൂമി വാര്‍ഡായ ഒന്നാം വാര്‍ഡിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ സിപിഎം പ്രവര്‍ത്തകരെത്തി നീക്കം ചെയ്തിരുന്നു. രാവിലെ പ്രഭാത സവാരിക്ക് പോയ ആളുകള്‍ പോസ്റ്ററിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിലവില്‍ പോസ്റ്ററുകളും അത് പതിച്ചിരിക്കുന്ന ഫ്ളെക്സ് ബോര്‍ഡുകളും നീക്കം ചെയ്ത നിലയിലാണ്.
Content Highlight: Posters Against G Sudhakaran in Alappuzha
Published: 22 Apr 2021, 12:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented