കട്ടപ്പന: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പോലീസ് നായ 'എയ്ഞ്ചലി'നെ ആദരിക്കാനൊരുങ്ങി ജില്ലാ പോലീസ് സഹകരണ സംഘം. സംസ്ഥാനത്ത് ആദ്യമായാണ് ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് നായയെ പോലീസുകാരുടെ തന്നെ കൂട്ടായ്മ ആദരിക്കുന്നത്. 

To advertise here,

എയ്ഞ്ചല്‍ ദുരന്ത ഭൂമിയില്‍ നടത്തിയ തിരച്ചിലില്‍ മികച്ച സേവനമാണ് കാഴ്ചവെച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥരും എയ്ഞ്ചലിന്റെ ഹാന്‍ഡിലര്‍മാരായ ടി. അഖിലും ജിജോ ടി. ജോണും ഓര്‍ക്കുന്നു. ശനിയാഴ്ച ചെറുതോണിയില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പോലീസ് നായയുടെ ഹാന്‍ഡ്ലര്‍മാരേയും ആദരിക്കും. രാവിലെ 11-ന് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് പൊതുയോഗം ഉദ്ഘാടനം ചെയ്യും.