തൃശ്ശൂര്‍: അന്തിക്കാട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. മാങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്തു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
കുടുംബം അന്തിക്കാട് മാങ്ങാട്ടുകരയിലാണ് വാടക വീട്ടിൽ താമസിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. സംസ്കാരം ശനിയാഴ്ച നടക്കും. സഹോദരൻ : ആകാശ്.
Content Highlights: Plus two student died stung by a wasp
Published: 17 May 2024, 11:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented