
കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പ് കണ്ടേരിയില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ ശരീരത്തില്‍ പന്ത്രണ്ട് മുള്ളുകള്‍ തറച്ചുകയറിയെന്നാണ് വിവരം.
രാവിലെ അഞ്ചരയോടെ സ്കൂട്ടറില്‍ മദ്രസയിലേക്ക് പോയതായിരുന്നു മുഹമ്മദ് ശാദില്‍. ഈ സമയം റോഡിന് കുറുകേ മുള്ളന്‍പന്നി ചാടി. ഇതോടെ സ്കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുള്ളന്‍പന്നി ആക്രമിച്ചതും മുള്ളുകള്‍ കുട്ടിയുടെ ദേഹത്തേക്ക് കൊണ്ടതും.
കയ്യില്‍കൊണ്ട മുള്ളുകളില്‍ ചിലത് തുളഞ്ഞ് മറുവശത്ത് എത്തിയിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ശാദിലിന്റെ കയ്യില്‍നിന്ന് മുള്ളുകള്‍ നീക്കംചെയ്തു.
Content Highlights: plus one student injured in porcupine attack in kannur
Published: 04 Mar 2025, 05:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented