മുക്കം: രാത്രിയിൽ ഇര തേടി ഇറങ്ങിയ മുള്ളൻ പന്നി ചെന്നുപെട്ടത് കാട്ടുവള്ളിക്കെട്ടുകളുടെ ഊരാക്കുടുക്കിൽ. മുക്കം കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്നിൽ ഗവ. എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന നടുത്തൊടി ബഷീറിന്‍റെ വീടിനടുത്തുള്ള മതിലിന്റെ വശത്തെ വള്ളിപ്പടർപ്പുകൾക്കിടയിലാണ് മുള്ളുകൾ കുടുങ്ങി മുള്ളൻ പന്നി രക്ഷപ്പെടാനാകാതെ
അകപ്പെട്ടത്.

To advertise here,

തിങ്കളാഴ്ച രാത്രി കുടുങ്ങിയ മുള്ളൻപന്നിയെ കണ്ടെത്തുന്നത് ചൊവ്വാഴ്ച രാവിലെയാണ്. രാവിലെ കാക്കകൾ കൂട്ടത്തോടെ കരഞ്ഞു ബഹളം വെക്കുമ്പോൾ വീട്ടുകാർ ഇറങ്ങി പരിസരമൊക്കെ പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. തുടർന്ന് ആർ.ആർ.ടി. അംഗവും സ്നേയ്ക് റെസ്ക്യൂവറുമായ കബീർ കളന്തോടിനെ വിവരമറിയിച്ചു.
കബീറെത്തി മുള്ളൻപന്നിയെ രക്ഷപ്പെടുത്തി അടുത്തുള്ള ബാത്റൂമിൽ ഓടിച്ചുകയറ്റി പിടികൂടി കൂട്ടിലാക്കി കൊണ്ടുയി.