പനമരം: മീശവടിക്കാത്തതിന്റെ പേരിൽ പ്ലസ്വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടംചേർന്ന് മർദിച്ചതായി പരാതി. കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ വൈത്തിരി പുതുശ്ശേരിവീട്ടിൽ ഷയാസ് (16) ആണ് റാഗിങ്ങിനിരയായത്. നടുവിനും പിൻകഴുത്തിലും കൈകാലുകൾക്കും പരിക്കേറ്റ ഷയാസിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുദിവസം മുൻപാണ് ഷയാസ് സയൻസ് ക്ലാസിൽ പ്രവേശനംനേടിയത്. ആദ്യദിനം താടിയും മീശയും വടിക്കാൻ ഷയാസിനോട് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. പിറ്റേന്ന് താടിവടിച്ച് ക്ലാസിലെത്തിയ ഷയാസിനെ മീശവടിക്കാത്തതിനാൽ സീനിയർ വിദ്യാർഥികൾ കൂട്ടംചേർന്ന് ചോദ്യംചെയ്യുകയും മീശവടിച്ച് വന്നാൽമതിയെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.
ബുധനാഴ്ച സ്കൂളിൽവെച്ച് ഷർട്ടിന്റെ ബട്ടൺ അഴിച്ചിടാൻ ആവശ്യപ്പെട്ടപ്പോൾ അനുസരിച്ചു. പിന്നീട് കോമ്പൗണ്ടിനുപുറത്തുവെച്ച് ബട്ടൻസ് അഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഷയാസ് നിരസിച്ചു. ഇതും മർദനത്തിന് കാരണമായി.
സംഭവത്തിൽ പരാതിയുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മാതാവ് സഫീല പറഞ്ഞു. കമ്പളക്കാട് പോലീസ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി.
Content Highlights: plus one student have been beated by seniors
Published: 18 Jul 2025, 07:58 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented