കൊച്ചി: ടൈറ്റാനിയം കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ടൈറ്റാനിയത്തിലെ തൊഴിലാളി യൂണിയന്‍ നേതാവ് എസ്. ജയനാണ് ഹര്‍ജി നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ടൈറ്റാനിയം കേസ് ഏറ്റെടുക്കാന്‍ ഇതു വരെ തയ്യാറിയിട്ടില്ല. ഇത് ചോദ്യം ചെയ്താണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിനോട് കേസ് ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐ. ഇതുവരെ അതിന് തയ്യാറായിട്ടില്ല. അതുകൊണ്ട് സി.ബി.ഐയോട് അടിയന്തരമായി കേസ് ഏറ്റെടുത്ത് എത്രയും വേഗം അന്വേഷണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ആരോപണ വിധേയരായിട്ടുള്ളതാണ് ടൈറ്റാനിയം കേസ്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളും സി.ബി.ഐ. അടക്കമുള്ള അന്വേഷണവും നടക്കുമ്പോളാണ് ടൈറ്റാനിയം കേസിലെ സി.ബി.ഐ. നിലപാട് ചോദ്യം ചെയ്തുകൊണ്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
content highlights: plea filed in high court seeking cbi enquiry in titanium case
Published: 05 Oct 2020, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented