
തിരുവനന്തപുരം: പി.കെ. ശ്രീമതിയെ സെക്രട്ടേറിയറ്റിൽ വിലക്കിയെന്ന വാർത്തയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി.കെ. ശ്രീമതിക്ക് കേരളത്തിന്റെ ചുമതല നിർവഹണത്തിൽ ബാധ്യതയില്ലെന്നും കേന്ദ്രകമ്മിറ്റി ചുമതല നൽകിയിരിക്കുന്നത് മഹിളാ രംഗത്താണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലുള്ളപ്പോൾ സംസ്ഥാനകമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ശ്രീമതിക്ക് പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ചപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് അവർക്ക് ഇളവ് നൽകി കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പ്രായം കഴിഞ്ഞാൽ ആർക്കും സംഘടനാ ചുമതല നൽകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
'പാർട്ടി സെക്രട്ടറിയും ടീച്ചറും തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 75 വയസുവരേയാണ് പൊതുവിൽ സഖാക്കളുടെ പ്രവർത്തനകാലയളവ്. രാജ്യത്താകെ ഞങ്ങൾ എടുത്ത നിലപാടാണിത്. എന്നാൽ, അതിൽ ചില ഇളവ് നൽകിയിട്ടുണ്ട്. അതിൽ ഒരാളാണ് ഞാൻ. എകെ ബാലൻ, ശ്രീമതി ടീച്ചർ, ആനാവൂർ നാഗപ്പൻ എന്നിവർക്ക് ഇതിന്റെ ഭാഗമായി ഒഴിയേണ്ടിവന്നു. പാർട്ടി കോൺഗ്രസ് നടക്കുന്ന ഘട്ടത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ പരിശോധിച്ചു. മഹിളാ രംഗത്ത് നല്ല പ്രവർത്തനമാണ് ശ്രീമതി ടീച്ചർ കാഴ്ചവെച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ അവർ പോകുന്നു. പൊതുവെ നല്ല അംഗീകാരം അതിന്റെ ഭാഗമായി അവർക്കുണ്ട്. അത് തുടർന്നും നടത്തേണ്ടതുണ്ട്. അതിന് കേന്ദ്രകമ്മിറ്റിയിൽ അവർ ഉണ്ടാകുന്നത് നല്ലതാണെന്ന് പൊതുവായ അഭിപ്രായം വന്നു. കേന്ദ്രക്വാട്ടയിൽ ഉൾപ്പെടുത്തിയാണ് അവർക്ക് ഇളവ് നൽകിയത്. അത് സംസ്ഥാനത്തിന്റെ ഭാഗമായിട്ടല്ല. സാധാരണഗതിയിൽ അവർ പ്രവർത്തിക്കുന്നത് രാജ്യത്താകെയാണ്, കേരളത്തിലല്ല. കേരളത്തിലാണ് അവർ ജീവിക്കുന്നത്. അങ്ങനെയാകുമ്പോൾ കേരളത്തിൽ ഉണ്ടാകുന്ന ഘട്ടത്തിൽ സംസ്ഥാന കമ്മിറ്റി യോഗം നടക്കുമ്പോൾ അതിൽ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഭാഗമായി നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തെന്ന് വരും. ഇതാണ് സാധാരണ നിലക്ക് സംഭവിക്കുക. ഇവരുടെ കൂടെ ഒഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്ന എ.കെ. ബാലൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ മാത്രമാണ് പങ്കെടുക്കുന്നത്. പ്രായം കഴിഞ്ഞാൽ സംഘടനാ ചുമതല നൽകാറില്ല. മഹിളാരംഗത്താണ് ശ്രീമതി ടീച്ചർക്ക് നൽകിയത്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിന് ഒരു തടസവുമില്ല. ആ ഘട്ടത്തിൽ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിലും അവരുണ്ടാകും. നേരത്തെ എല്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും അതിന്റെ ഭാഗമായി വരുന്ന ചുമതലനിർവഹിക്കുന്ന കാര്യത്തിലും അവരുണ്ടാകും. ആ ഭാഗങ്ങളൊന്നും ഇപ്പോൾ അവരുടെ ചുമതലയിൽ വരുന്നില്ലെന്ന എന്ന് അർത്ഥം', മുഖ്യമന്ത്രി വിശദീകരിച്ചു.
Content Highlights: Pinarayi Vijayan on PK Sreemathi`s Secretariat present
Published: 30 Apr 2025, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented