മലപ്പുറം; ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ന്യൂനപക്ഷ വര്‍ഗീയത മറുമരുന്നാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭൂരിപക്ഷ വര്‍ഗീയതയുടെ ഭാഗമായി ന്യൂനപക്ഷവര്‍ഗീയത എങ്ങനെയുണ്ടായി അതുപോലെ ന്യൂനപക്ഷ വര്‍ഗീയതയുടെ ഫലമായി ഭൂരിപക്ഷ വര്‍ഗീയത കൂടുതലാകുകയാണ് ചെയ്യുക. പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യം രംഗത്തുവന്നത് എസ്.ഡി.പി.ഐ ആണ്. അവരുടെ സ്ഥാനാര്‍ഥിയുടെ വിജയം. അത്ര കണ്ട് ഇഴകിചേര്‍ന്നിരിക്കുന്നു. ലീഗ് ഇതിനെല്ലാം കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും അപകടം തിരിച്ചറിഞ്ഞില്ലെങ്കില്‍ വര്‍ഗീയത വിഴുങ്ങിയെന്നുവരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സിപിഎം മലപ്പുറം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടുസമ്പാദിക്കാന്‍ വേണ്ടി വര്‍ഗീയശക്തികളുമായി കൂട്ടുകൂടുന്നത് ചിലരുടെ സ്വഭാവമായി മാറിയിരിക്കുന്നു. താത്കാലികമായ ലാഭങ്ങള്‍ കണ്ടുകൊണ്ട്. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സാധാരണനിലക്ക് ജമാഅത്തെ ഇസ്ലാമിയെ മതനിരപേക്ഷ മുസ്ലിം ജനവിഭാഗം അംഗീകരിക്കുന്നതല്ല. സുന്നി വിഭാഗം ജമാഅത്തെ ഇസ്ലാമിനെ ഒരു ഘട്ടത്തിലും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ലീഗിന് ഇവരോട് വല്ലാത്ത പ്രതിപത്തി. പലകാര്യങ്ങളും പരസ്പരം ആലോചിച്ച് നീക്കുന്നു. - പിണറായി പറഞ്ഞു.
വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതയോട് നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ കഴിയുമോ? രാജ്യത്തെ വര്ഗീയപ്രശ്നങ്ങളില് ഏതെങ്കിലും ഘട്ടത്തില്‍ കോണ്‍ഗ്രസിന് ശക്തമായ മതനിരപേക്ഷനിലപാട് ഉയര്‍ത്തി വര്‍ഗീയതയെ എതിര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെട്ടുവെന്നും ഈ സമീപനം കോണ്‍ഗ്രസിനെ എവിടെയാണ് എത്തിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാജ്യത്താകെ വര്‍ഗീയ ശക്തികളെ അഴിഞ്ഞാടാന്‍ സംഘപരിവാര്‍ വിടുമ്പോള്‍ അതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രശ്നങ്ങളുണ്ടാകുന്നു. ന്യൂനപക്ഷങ്ങളാണ് അക്രമിക്കപ്പെടുന്നത്. ചില ന്യൂനപക്ഷവിഭാഗങ്ങളില്‍ തെറ്റായ ഒരു ചിന്തയുണ്ടാകുന്നു. തങ്ങള്‍ക്കും ഇതുപോലെ സംഘടിച്ച് നിലപാടുകളെടുത്തൂകൂടെ. അതിന്റെ ഭാഗമായി വര്‍ഗീയ സംഘടനകള്‍ രൂപം കൊള്ളുന്നു. ഇത് അങ്ങേയറ്റം ആത്മഹത്യാപരമാണ്. വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാനാകില്ല. ഇരുട്ടിനെ ഇരുട്ട് കൊണ്ട് നേരിട്ടാല്‍ കൂരിരിട്ടാണ് ഫലം. ഇരുട്ടിനെ വെളിച്ചം കൊണ്ടാണ് നേരിടേണ്ടത്. വര്‍ഗീയതയെ മതനിരപേക്ഷതകൊണ്ടാണ് നേരിടേണ്ടത്. - മുഖ്യമന്ത്രി പറഞ്ഞു
Content Highlights: pinarayi vijayan criticism against congress muslim league
Published: 03 Jan 2025, 09:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented