ആലപ്പുഴ: ഏത് രാഷ്ട്രീയ സാഹചര്യത്തിലും ഒറ്റയ്ക്ക് മത്സരിച്ചാൽപോലും പത്തുമുതൽ 25 സീറ്റുകൾവരെ നേടാൻ പ്രാപ്തിയുള്ള കേരളത്തിലെ ഏക രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് മാത്രമാണെന്ന് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. ആലപ്പുഴ നഗരത്തിൽ നടന്ന പരിപാടിയിലായിരുന്നു സുധാകരൻ്റെ പ്രസ്താവന.
ഏത് രാഷ്ട്രീയ സാഹചര്യത്തിൽ ഒറ്റയ്ക്ക്നിന്നാലും കൂട്ടായി നിന്നാലും മിനിമം 10 സീറ്റ് മുതൽ 25 സീറ്റ് വരെ നേടാനുള്ള ശേഷി മുസ്ലിം ലീഗിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐക്യമുന്നണിയായി മത്സരിക്കുകയാണെങ്കിൽ ഇതിലും കൂടുതൽ സീറ്റുകൾ അവർക്ക് ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന പാർട്ടികളായ സി.പി.എമ്മിനോ കോൺഗ്രസിനോ പോലും ഇത്തരത്തിൽ സീറ്റുകൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: G Sudhakaran stated that IUML can win 10 to 25 seats even if they contest alone., Claimed neither CPI(M) nor Congress has this kind of guaranteed individual seat-winning capacity., Praised Muslim League as a secular party during a local event in Alappuzha.
Published: 20 Aug 2026, 06:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented