ന്യൂഡല്‍ഹി: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ  പ്രതികളുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ കേസിലെ ഏഴ് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.

To advertise here,

കേസന്വേഷണവുമായി പ്രതികള്‍ സഹകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. പ്രതികളെ ദീര്‍ഘകാലം ജയിലിലിട്ടാല്‍ കിട്ടേണ്ട പണം കിട്ടുമോയെന്നും സുപ്രീം കോടതി ആരാഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ ബാങ്ക് സെക്രട്ടറി ബീവിജയും സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ നിഖില്‍ ഗോയല്‍, ഗൗരവ് അഗര്‍വാള്‍, അഭിഭാഷകരായ പി.എസ്. സുള്‍ഫിക്കര്‍ അലി, ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ ഹാജരായി. തടസ ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ ടി. ഹരീഷ് കുമാര്‍ ഹാജരായി.