കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളെ ലഹരി വിമുക്തരാക്കാനുള്ള പദ്ധതിയുടെ ഭാഗമായി പോലീസ് സിനിമാ പ്രദര്‍ശനം നടത്തുന്നു. ഞായറാഴ്ച പെരുമ്പാവൂരിലെ ഇവിഎം തിയേറ്ററിലാണ് ലഹരിക്കെതിരേയുള്ള ബംഗാളി സിനിമയായ 'പാവോ' പ്രദര്‍ശിപ്പിക്കുക. എറണാകുളം റൂറല്‍ ജില്ലാ പോലീസിന്റെ 'ഓപ്പറേഷന്‍ പുനര്‍ജനി' പദ്ധതിയുടെ ഭാഗമായാണ് സിനിമാപ്രദര്‍ശനം.
ഇതരസംസ്ഥാന തൊഴിലാളികളെ ലഹരിവിമുക്തരാക്കാനായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് 'ഓപ്പറേഷന്‍ പുനര്‍ജനി'. റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഞായറാഴ്ച നടക്കുന്ന സിനിമാപ്രദര്‍ശനത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമിരുന്ന് സിനിമ കാണും.
Content Highlights: Perumbavoor Police screen Bengali film `Paavo` for migrant workers as part of `Operation Punarjani` to promote de-addiction and create a drug-free society.
Published: 04 Oct 2025, 09:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented